സൈക്കിളില്‍ വരികയായിരുന്ന പെണ്‍കുട്ടിയെ തടഞ്ഞു നിര്‍ത്തി ഫോണിലെ അശ്ലീലദൃശ്യങ്ങള്‍ കാട്ടി ! യുവാവിന് എട്ടിന്റെ പണി നല്‍കി പെണ്‍കുട്ടി…

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വഴിയില്‍ തടഞ്ഞു നിര്‍ത്തിയ ശേഷം മൊബൈലില്‍ അശ്ലീലവീഡിയോ കാണിച്ച യുവാവ് അറസ്റ്റില്‍. മയനാട് സ്വദേശി സജീഷാണ് അറസ്റ്റിലായത്. കോഴിക്കോട് കാക്കൂരില്‍ നരിക്കുഴിക്കടുത്താണ് സംഭവം. സൈക്കിളില്‍ വരികയായിരുന്ന പെണ്‍കുട്ടിയെ സ്‌കൂട്ടറിലെത്തിയ സജീഷ് തടഞ്ഞ് നിര്‍ത്തി. തുടര്‍ന്ന് പെണ്‍കുട്ടിയോട് സംസാരിക്കുകയും, തന്റെ ഫോണിലെ അശ്ലീല ദൃശ്യങ്ങള്‍ കാണിക്കുകയും ചെയ്തു.

വീട്ടിലെത്തിയ ഉടന്‍ കുട്ടി രക്ഷിതാക്കളോട് കാര്യം പറഞ്ഞു. തുടര്‍ന്ന് പെണ്‍കുട്ടിയേയും കൂട്ടി രക്ഷിതാക്കള്‍ പൊലീസ് സ്‌റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. സംഭവസ്ഥലത്തെത്തിയ പൊലീസ് സമീപമുള്ള സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോദിച്ചതോടെയാണ് ഇയാള്‍ കുടുങ്ങിയത്. തുടര്‍ന്ന് പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാളുടെ മൊബൈല്‍ ഫോണില്‍ നഗ്‌ന ദൃശ്യങ്ങള്‍ കണ്ടെത്തുകയും ചെയ്തു. ചോദ്യം ചെയ്യലില്‍ സജീഷ് കുറ്റം സമ്മതിച്ചു. തുടര്‍ന്ന് പോക്‌സോ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡു ചെയ്തു.

Related posts