എ.എം. യൂസഫിന് ആശംസകളുമായി മമ്മൂട്ടി

EKM-MAMOOTTYകളമശേരി: എല്‍ഡിഎഫ് സ്ഥാനാര്‍ഥി എ.എം. യൂസഫിന്‍െറ പര്യടന പരിപാടിയില്‍ പ്രധാന ദിനമാണിന്നലെ കടന്നു പോയത്. തെരഞ്ഞെടുപ്പില്‍ കെട്ടിവെയ്ക്കുവാനുള്ള തുക ടി സി സി തൊഴിലാളികളില്‍ നിന്ന് സ്വീകരിച്ചത് കൂടാതെ സിനിമാതാരം മമ്മൂട്ടിയില്‍ നിന്ന് നേരിട്ട് വിജയാശംസകളും ലഭിച്ചു. ഏലൂര്‍ നഗരസഭയിലെ  പുത്തലത്ത് കോളനി, ഇ എസ്‌ഐ ഡിസ്പന്‍സറി, ടിടിസി കമ്പനി ഗേറ്റ്, ഏലൂര്‍ സെന്റര്‍ ജുമാ മസ്ജിദ്, മഞ്ഞുമ്മലിലെ പ്രിന്റിംഗ് പ്രസ്സ്, മഞ്ഞുമ്മല്‍ ജുമാ മസ്ജിദ് തുടങ്ങിയവ സന്ദര്‍ശിച്ചു. കോളനി നിവാസികളോടും ഡിസ്‌പെന്‍സറിയിലെ രോഗികളുമായും സംവേദിച്ചു.

ടിസിസി കമ്പനി ഗേറ്റിലെത്തിയ സ്ഥാനാര്‍ഥിയെ തൊഴിലാളികള്‍ സ്വീകരിച്ചതിന് ശേഷമാണ് കെട്ടി വയ്ക്കാനുള്ള തുക നല്‍കിയത്. ഇതിനിടയില്‍ മമ്മുട്ടിയുമായി ഒരു ചെറിയ കുശലം പറച്ചില്‍ നടത്തി.    നടന്‍ ബാബുരാജിനെയും പര്യടനത്തിനിടയില്‍ കണ്ടുമുട്ടി. ഇരുവരും യൂസഫിന് വിജയാശംസകള്‍ നേര്‍ന്നു.

Related posts