യുവാക്കളുടെ കൂട്ടായ്മ: ദൈവദാന്‍ സെന്ററില്‍ അമ്മമാര്‍ക്ക് കരുണയുടെ കരസ്പര്‍ശം

pkd-sahayamവടക്കഞ്ചേരി: യുവാക്കളുടെ കൂട്ടായ്മയില്‍ മംഗലംപാലത്തെ ദൈവദാന്‍ സെന്ററിലെ അമ്മമാര്‍ക്ക് കരുണയുടെ കരസ്പര്‍ശം. ആഡംബര ബൈക്കുകളില്‍ നാടുചുറ്റുന്ന യുവാക്കളാണ് നന്മയുട മാതൃകകളായി ദൈവദാന്‍ സെന്ററിലെ അന്തേവാസികളായ അമ്മമാരെ കാണാനെത്തിയത്. ഇല്ലായ്മയുടെയും അനാഥ—ത്വത്തിന്റെയും വേദനകള്‍ അടുത്തറിഞ്ഞ യുവാക്കള്‍ സന്ദര്‍ശനം സാന്ത്വനവാക്കുകളില്‍ ഒതുക്കാതെ സഹായിക്കാനുള്ള സന്നദ്ധത പ്രകടിപ്പിച്ചു. അങ്ങനെയാണ് വിവിധ ജില്ലകളില്‍നിന്നും ഒന്നിച്ചുകൂടിയര്‍ പണം സ്വരൂപിച്ച് വടക്കഞ്ചേരി ലൂര്‍ദ്്മാതാ ഫൊറോനാപള്ളിയിലെ അസിസ്റ്റന്റ് വികാരി ഫാ. സജിന്‍ പന്തക്കലിനൊപ്പം ദൈവദാന്‍ സെന്ററിലെത്തി തുക കൈമാറിയത്.

മദര്‍ സുപ്പീരിയര്‍ സിസ്റ്റര്‍ മിന്റോ യുവാക്കളുടെ സഹായധനം ഏറ്റുവാങ്ങി.ഗ്രൂപ്പിന്റെ കോ-ഓര്‍ഡിനേറ്റര്‍ തൃശൂര്‍ സ്വദേശി രാജേഷ്, ഐറിഷ് മലയാളിയും വടക്കഞ്ചേരി സ്വദേശിയുമായമായ ജിജി ജോണ്‍ സണ്‍, ലിജു തോമസ് കാടങ്കാവില്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിപാടികള്‍. ഏഴുലക്ഷം മുതല്‍ കാല്‍കോടി രൂപവരെ വിലവരുന്ന ഹാര്‍ലി ഡേവിഡ്‌സണ്‍ കമ്പനിയുടെ വിവിധ ബ്രാന്‍ഡുകളിലുള്ള ബൈക്കുകളിലാണ് സംഘത്തിന്റെ യാത്ര. പതിനാലു ജില്ലകളില്‍നിന്നുള്ള 600 പേര്‍ ഇത്തരം ആഡംബര ബൈക്കുകളുമായി ക്ലബിലെ അംഗങ്ങളായുണ്ട്.

Related posts