ചെം ​പ്ലൂ​ട്ടോ ക​പ്പ​ൽ ആ​ക്ര​മ​ണം; ഫോ​റ​ൻ​സി​ക് പ​രി​ശോ​ധ​ന ന​ട​ത്തും;​ അ​റ​ബി​ക്ക​ട​ലി​ൽ യു​ദ്ധ​ക്ക​പ്പ​ലു​ക​ൾ‌ വി​ന്യ​സി​ച്ച് ഇ​ന്ത്യ

ന്യൂ​ഡ​ൽ​ഹി: അ​റ​ബി​ക്ക​ട​ലി​ൽ മൂ​ന്നു യു​ദ്ധ​ക​പ്പ​ലു​ക​ൾ വി​ന്യ​സി​ച്ചു പ്ര​തി​രോ​ധം ശ​ക്ത​മാ​ക്കി ഇ​ന്ത്യ​ൻ നാ​വി​ക​സേ​ന. ച​ര​ക്കു ക​പ്പ​ലു​ക​ൾ​ക്കെ​തി​രേ ഡ്രോ​ൺ ആ​ക്ര​മ​ണം ന​ട​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ഇ​ന്ത്യ​യു​ടെ​നീ​ക്കം.

ആ​ക്ര​മ​ണം ന​ട​ന്ന ചെം ​പ്ലൂ​ട്ടോ ക​പ്പ​ലി​ൽ ഫോ​റ​ൻ​സി​ക് പ​രി​ശോ​ധ​ന ന​ട​ക്കു​ക​യാ​ണ്. അ​റ​ബി​ക്ക​ട​ലി​ലെ സ​മീ​പ​കാ​ല ആ​ക്ര​മ​ണ​ങ്ങ​ൾ ക​ണ​ക്കി​ലെ​ടു​ത്ത്, പ്ര​തി​രോ​ധ സാ​ന്നി​ധ്യം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നാ​യാ​ണ് ഇ​ന്ത്യ​ൻ നാ​വി​ക​സേ​ന ഗൈ​ഡ​ഡ് മി​സൈ​ൽ വേ​ധ ക​പ്പ​ലു​ക​ളാ​യ ഐ​എ​ൻ​എ​സ് മോ​ർ​മു​ഗാ​വോ, ഐ​എ​ൻ​എ​സ് കൊ​ച്ചി, ഐ​എ​ൻ​എ​സ് കൊ​ൽ​ക്ക​ത്ത എ​ന്നി​വ​യെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ വി​ന്യ​സി​ച്ച​ത്.

ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ ചെം ​പ്ലൂ​ട്ടോ തി​ങ്ക​ളാ​ഴ്ച പ​ക​ൽ മൂ​ന്ന​ര​യ്ക്ക് മും​ബൈ തീ​ര​ത്ത് സു​ര​ക്ഷി​ത​മാ​യി ന​ങ്കൂ​ര​മി​ട്ടു. ക​പ്പ​ൽ ഇ​ന്ത്യ​ൻ നേ​വി എ​ക്‌​സ്‌​പ്ലോ​സീ​വ് ഓ​ർ​ഡ​ന​ൻ​സ് ഡി​സ്‌​പോ​സ​ൽ ടീം ​പ​രി​ശോ​ധി​ച്ച് പ്രാ​ഥ​മി​ക വി​ല​യി​രു​ത്ത​ൽ ന​ട​ത്തി.

ക​പ്പ​ലി​ൽ ക​ണ്ടെ​ത്തി​യ അ​വ​ശി​ഷ്ട​ങ്ങ​ളു​ടെ വി​ശ​ക​ല​ന​ത്തി​ൽ ഡ്രോ​ൺ ആ​ക്ര​മ​ണ​മാ​ണു ന​ട​ന്ന​തെ​ന്നു സം​ഘം വി​ല​യി​രു​ത്തി. ഉ​പ​യോ​ഗി​ച്ച സ്ഫോ​ട​ക​വ​സ്തു ഏ​താ​ണെ​ന്ന​റി​യാ​ൻ കൂ​ടു​ത​ൽ ഫോ​റ​ൻ​സി​ക് പ​രി​ശോ​ധ​ന ന​ട​ത്ത​ണം. നാ​വി​ക​സേ​ന​യു​ടെ പ​രി​ശോ​ധ​ന​യ്ക്കു ശേ​ഷം വി​വി​ധ ഏ​ജ​ൻ​സി​ക​ളു​ടെ സം​യു​ക്ത അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Related posts

Leave a Comment