വിദ്യാര്‍ഥികള്‍ക്കു കഞ്ചാവ് വിതരണം ചെയ്തിരുന്ന ഓട്ടോ ഡ്രൈവര്‍ പിടിയില്‍

ktm-arrestചെങ്ങന്നൂര്‍: യുവാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കും കഞ്ചാവ് വിതരണം ചെയ്തിരുന്നയാള്‍ പിടിയില്‍.  പേരിശേരി ചാമക്കാല സ്വദേശി വിനു ഫിലിപ്പാണ് (വിച്ചു-24) ആണ് ആന്റി നര്‍ക്കോട്ടിക് സെല്ലിന്റെ പിടിയിലായത്. നഗരത്തില്‍ വിദ്യാര്‍ഥികള്‍ക്ക് കഞ്ചാവ് വിതരണം ചെയ്യുന്നതിനിടയിലാണ് ഇയാള്‍ പിടിക്കപ്പെട്ടത്. ഇയാളുടെ പക്കല്‍ നിന്നും 30 ഗ്രാം വീതമുള്ള മൂന്നു പായ്ക്കറ്റ് കഞ്ചാവും കഞ്ചാവ് വലിക്കാന്‍ ഉപയോഗിക്കുന്ന ഹുക്കയും പിടിച്ചെടുത്തിട്ടുണ്ട്.

ആന്റി നര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി ബി. മോഹനന്‍ ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്നായിരുന്നു പരിശോധന. യുവാക്കളെയും വിദ്യാര്‍ഥിനി വിദ്യാര്‍ഥികളെയും കഞ്ചാവ് നല്കി ശീലിപ്പിച്ച് അടിമകളാക്കുകയാണ്  ഇയാള്‍ ചെയ്തുവന്നിരുന്നതെന്ന് നര്‍ക്കോട്ടിക് സെല്‍ ഉദ്യോസ്ഥര്‍ പറയുന്നു.

Related posts