കുവൈറ്റിലെ മലയാളി നഴ്സുമാരുടെ പ്രശ്നങ്ങളും, സര്‍ട്ടിഫിക്കറ്റ് സംബന്ധമായി ഇന്ത്യന്‍ എഞ്ചിനീര്‍മാര്‍ക്കുള്ള ബുദ്ധിമുട്ടുകളും കുവൈറ്റ് അധികൃതരെ അറിയിക്കും! പ്രതീക്ഷയേകുന്ന വാഗ്ദാനവുമായി കേന്ദ്രമന്ത്രി സുഷമ സ്വരാജ്

ബിജെപി കേന്ദ്രനേതൃത്വത്തെ സംബന്ധിച്ച് മലയാളികള്‍ക്ക് എന്തെങ്കിലും അഭിപ്രായം ഉണ്ടെങ്കില്‍ അത് കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിനെക്കുറിച്ച് മാത്രമാണ്. അധികാരത്തിലിരുന്ന നാളുകളില്‍ കേരളത്തിനുള്‍പ്പെടെ അവര്‍ ചെയ്ത പല കാര്യങ്ങളും ഏറെ അഭിനന്ദങ്ങള്‍ ഏറ്റുവാങ്ങിയവയുമാണ്. സമാനമായ രീതിയില്‍ കേരളത്തിന് ഏറെ ഉപകാരപ്രദമാവുന്ന, ഏറെ പ്രതീക്ഷ നല്‍കുന്ന ഒരു വാഗ്ദാനമാണ് ഇപ്പോള്‍ സുഷമ സ്വരാജ് നല്‍കിയിരിക്കുന്നത്.

നഴ്‌സുമാര്‍ക്ക് വളരെയധികം ഉപകാരപ്രദമാവുന്ന ഒരു കാര്യമാണ് മന്ത്രി അറിയിച്ചിരിക്കുന്നത്. കുവൈറ്റില്‍ ജോലിയും ശമ്പളവുമില്ലാതെ കുടുങ്ങിയ മലയാളി നഴ്സുമാരുടെ പ്രശ്നങ്ങളും, സര്‍ട്ടിഫിക്കറ്റ് സംബന്ധമായി ഇന്ത്യന്‍ എഞ്ചിനീര്‍മാര്‍ക്കുള്ള ബുദ്ധിമുട്ടുകളും കുവൈറ്റ് അധികൃതരെ അറിയിക്കുമെന്നാണ് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് അറിയിച്ചിരിക്കുന്നത്.

പ്രവാസി പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം വിദേശകാര്യ മന്ത്രി അറിയിച്ചത്. കുവൈറ്റ് അമീര്‍ ശൈഖ് സബാഹ് അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹ്, പ്രധാനമന്ത്രി ശൈഖ് ജാബര്‍ അല്‍ മുബാറക് അല്‍ ഹമദ് അല്‍ സബാഹ്, വിദേശകാര്യമന്ത്രി ശൈഖ് സബാഹ് അല്‍ ഖാലിദ് അല്‍ സബാഹ് എന്നിവരുമായി സുഷമ സ്വരാജ് ഇന്ന് കൂടിക്കാഴ്ച നടത്തും.

ഇന്ത്യയില്‍ നിന്നടക്കമുളള എഞ്ചിനിയര്‍മാരില്‍ പ്രത്യേക അംഗീകാരമുള്ള സ്ഥാപനങ്ങളില്‍ പഠിച്ചവരുടെ സര്‍ട്ടിഫിക്കറ്റുകള്‍ മാത്രം സ്വീകരിച്ചാല്‍ മതിയെന്നാണ് കുവൈറ്റിന്റെ നിലപാട് .

Related posts