വ്യാജ ആരോപണം: വി.എസിനെതിരേ ചെന്നിത്തല തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി

Rameshആലപ്പുഴ: തനിക്കെതിരേ വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ചുവെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദനെതിരേ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. തനിക്കെതിരേ ഒന്‍പത് കേസുകള്‍ ഉണ്‌ടെന്ന് വി.എസ് വ്യാജ ആരോപണം ഉന്നയിച്ചുവെന്നാണ് പരാതി. ധര്‍മടത്തെ ഇടതു സ്ഥാനാര്‍ഥി പിണറായി വിജയന്റെ തെരഞ്ഞെടുപ്പ് പ്രചരണ യോഗത്തില്‍ സംസാരിക്കുന്നതിനിടെയാണ് മുഖ്യമന്ത്രി ഉള്‍പ്പടെയുള്ള യുഡിഎഫ് സര്‍ക്കാരിലെ മന്ത്രിമാര്‍ക്കെതിരേയുള്ള കേസുകള്‍ എണ്ണം വി.എസ് പറഞ്ഞത്. 131 കേസുകള്‍ മന്ത്രിമാര്‍ക്കെതിരേ രജിസ്റ്റര്‍ ചെയ്തിട്ടുണ്‌ടെന്നായിരുന്നു വി.എസിന്റെ ആരോപണം. ഇതിനെതിരേ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നേരത്തെ തിരുവനന്തപുരം ജില്ലാ കോടതിയില്‍ മാനനഷ്ട കേസ് ഫയല്‍ ചെയ്തിരുന്നു.

Related posts