തെലുങ്ക് സംവിധായകന്‍ സുനില്‍ റെഡ്ഡിയുമായി വിവാഹം രഹസ്യമായി നടന്നു എന്ന വാര്‍ത്ത നിഷേധിച്ച് പൂനം ബജ്‌വ രംഗത്തെത്തിയിരിക്കുന്നു. ഫേസ് ബുക്കിലൂടെയാണ് പൂനം തന്റെ വിവാഹവാര്‍ത്തക്കെതിരേ രംഗത്തു വന്നത്. തെലുങ്ക് സംവിധായകന്‍ സുനില്‍ റെഡ്ഡിയുമായി പൂനം ബജ്്‌വയുടെ രജിസ്റ്റര്‍ വിവാഹം നടന്നു എന്നായിരുന്നു വാര്‍ത്തകള്‍.
എന്നാല്‍ അങ്ങനെ ഒന്ന് സംഭവിച്ചിട്ടില്ല എന്ന വിശദീകരണവുമായി പൂനം ബജ്‌വ രംഗത്തുവന്നിരിക്കുന്നു. എന്റെ സഹോദരി യുടെ വിവാഹം അടുത്തിടെ നടന്നിരുന്നു അതിനാല്‍ തെറ്റിദ്ധരിച്ചതാവാം എന്നുമാണ് പൂനം പറയുന്നത്. എനി ക്കൊരു വിവാഹം ഉണ്ടാകുമ്പോള്‍ എല്ലാവരെയും അറിയിക്കണമെന്നും സുനില്‍ റെഡ്ഡി എന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളിലൊരാളാണെന്നും പൂനം കൂട്ടിച്ചേര്‍ത്തു.