ഒരു വർഷം മുന്പു കാണാതായ അർജന്‍റൈൻ മുങ്ങിക്കപ്പൽ കണ്ടെത്തി

ബു​​​​വേ​​​​നോ​​​​സ് ആ​​​​രീ​​​​സ്: 44 നാ​​​​വി​​​​ക​​​​രു​​​​മാ​​​​യി ഒ​​​​രു വ​​​​ർ​​​​ഷം മു​​​​ന്പു കാ​​​​ണാ​​​​താ​​​​യ എ​​​​ആ​​​​ർ​​​​എ​​​​സ് സാ​​​​ൻ​​​​ഹു​​​​വാ​​​​ൻ എ​​​​ന്ന അ​​​​ർ​​​​ജ​​​​ന്‍റൈ​​​​ൻ മു​​​​ങ്ങി​​​​ക്ക​​​​പ്പ​​​​ൽ അ​​​​റ്റ്‌​​​​ലാ​​​​ന്‍റി​​​​ക് സ​​​​മു​​​​ദ്ര​​​​ത്തി​​​​ന്‍റെ അ​​​​ടി​​​​ത്ത​​​​ട്ടി​​​​ൽ ക​​​​ണ്ടെ​​​​ത്തി. ക​​​​ഴി​​​​ഞ്ഞ​​ വ​​​​ർ​​​​ഷം ന​​​​വം​​​​ബ​​​​ർ 15നാ​​​​ണ് അ​​​​പ്ര​​​​ത്യ​​​​ക്ഷ​​​​മാ​​​​യ​​​​ത്. ര​​​​ണ്ടു ദി​​​​വ​​​​സം മു​​​​ന്പാ​​​​ണ് പ്ര​​​​സി​​​​ഡ​​​​ന്‍റ് മൗ​​​​രീ​​​​സി​​​​യോ മക്രി​​​​യു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ നാ​​​​വി​​​​ക​​​​രു​​​​ടെ ബ​​​​ന്ധു​​​​ക്ക​​​​ൾ വാ​​​​ർ​​​​ഷി​​​​കാ​​​​നു​​​​സ്മ​​​​ര​​​​ണം ന​​​​ട​​​​ത്തി​​​​യ​​​​ത്.

അ​​​​ർ​​​​ജ​​​​ന്‍റൈ​​​​ൻ നേ​​​​വി യു​​​​എ​​​​സ് ക​​​​ന്പ​​​​നി​​​​യു​​​​ടെ സ​​​​ഹാ​​​​യ​​​​ത്തോ​​​​ടെ ന​​​​ട​​​​ത്തി​​​​യ തെ​​​​ര​​​​ച്ചി​​​​ലി​​​​ലാ​​​​ണ് 800 മീ​​​​റ്റ​​​​ർ ആ​​​​ഴ​​​​ത്തി​​​​ൽ മു​​​​ങ്ങി​​​​ക്ക​​​​പ്പ​​​​ൽ ക​​​​ണ്ടെ​​​​ത്തി​​​​യ​​​​ത്.

ജ​​​​ർ​​​​മ​​​​ൻ നി​​​​ർ​​​​മി​​​​ത ടി​​​​ആ​​​​ർ-1700 ക്ലാ​​​​സി​​​​ൽ​​​​പ്പെ​​​​ട്ട ഈ ​​​​ഡീ​​​​സ​​​​ൽ-​​​​ഇ​​​​ല​​​​ക്‌​​​​ട്രി​​​​ക്ക​​​​ൽ മു​​​​ങ്ങി​​​​ക്ക​​​​പ്പ​​​​ൽ 1980ലാ​​​​ണ് ക​​​​മ്മീ​​​​ഷ​​​​ൻ ചെ​​​​യ്ത​​​​ത്. അ​​​​ടു​​​​ത്തി​​​​ടെ വ​​​​ൻ തു​​​​ക മു​​​​ട​​​​ക്കി ന​​​​വീ​​​​ക​​​​രി​​​​ച്ചി​​​​രു​​​​ന്നു. അ​​​​ർ​​​​ജ​​​​ന്‍റൈൻ തീ​​​​ര​​​​ത്ത് പ​​​​തി​​​​വ് അ​​​​ഭ്യാ​​​​സ​​​​ത്തി​​​​നി​​​​ടെ മു​​​​ങ്ങി​​​​ക്ക​​​​പ്പ​​​​ലി​​​​ന്‍റെ ബാ​​​​റ്റ​​​​റി​​​​ക്കു കേ​​​​ടു​​​​പാ​​​​ടുണ്ടാ​​​​യ​​​​തി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്നാ​​​​ണ് കാ​​​​ണാ​​​​താ​​​​യ​​​​ത്.

Related posts