81 ലക്ഷം കടന്ന് കബാലി

kabaliസ്‌റ്റൈല്‍ മന്നന്‍ രജനികാന്ത് ചിത്രം കബാലിയുടെ ടീസര്‍ കണ്ണോടിച്ചത് 81ലക്ഷത്തിലേറെ പേര്‍. ഓരോ ദിവസം കഴിയുന്തോറും ടീസറിനുളള സ്വീകാര്യത കൂടിവരുകയാണ്.  പാ രഞ്ജിത്ത് ഒരുക്കുന്ന ചിത്രത്തില്‍ ഗ്യാംങ്സ്റ്ററുടെ വേഷത്തിലാണ് രജനി എത്തുന്നത്. സ്റ്റൈല്‍ മന്നന്റെ സ്റ്റൈലിന് ഒരുതരത്തിലും കോട്ടംവരുത്താതെ തന്നെയാണ് ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്.

ടീസറിന് കിട്ടിയ സ്വീകാര്യത ചിത്രത്തിന് ഗുണം ചെയ്യുമെന്നു തന്നെയാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ വിശ്വസിക്കുന്നത്. പരീക്ഷണ ചിത്രങ്ങളുടെ സംവിധായകനായതിനാല്‍ പാ രഞ്ജിത്ത് കബാലി എങ്ങനെയാണ് അണിയിച്ചൊരുക്കിയിരിക്കുന്നതെന്നറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകര്‍. ചിത്രം ഈ മാസം 27ന് തിയറ്ററുകളിലെത്തും.

Related posts