കേരളം സെമിയില്‍

sp-semiപുതുച്ചേരി: ദേശീയ ജൂണിയര്‍ ബാസ്കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ കേരളം സെമിയില്‍. ഏകപക്ഷീയമായ മത്സരത്തില്‍ 72-46 എന്ന സ്‌കോറിന് മഹാരാഷ്്ട്രയെയാണ് കേരളം തകര്‍ത്തത്. അതേസമയം, കേരളത്തിന്റെ പെണ്‍കുട്ടികള്‍ സെമി കാണാതെ പുറത്തായി. ക്വാര്‍ട്ടറില്‍ തമിഴ്‌നാടിനോട് 36-63 എന്ന സ്‌കോറിനു ദയനീയമായി കേരളം പരാജയപ്പെടുകയായിരുന്നു. രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ മഹാരാഷ്്ട്രയ്‌ക്കെതിരേ ആധികാരിക പ്രകടനം പുറത്തെടുത്ത കേരളത്തിനു വേണ്ടി 19 പോയിന്റുമായി മുഹമ്മദ് ഷിരാസ് ടോപ് സ്‌കോററായി. ഹരികൃഷ്ണനും 19 പോയിന്റ് നേടി. പഞ്ചാബിനെ 86-84നു പരാജയപ്പെടുത്തി തമിഴ്‌നാടും സെമിയിലെത്തിയിട്ടുണ്ട്.പെണ്‍കുട്ടികളുടെ മറ്റൊരു ക്വാര്‍ട്ടറില്‍ മഹാരാഷ്്ട്ര ഹരിയാനയെ പരാജയപ്പെടുത്തി സെമിയിലെത്തി.

Related posts