 മലയാളത്തിന് മാത്രമല്ല തമിഴര്‍ക്കും ഇഷ്ടപ്പെട്ട നടിയാണ് പ്രിയ രാമന്. മലയാളത്തിലും തമിഴിലുമായി നിരവധി ഹിറ്റുസിനിമകളാണ് നടി ചെയ്തിട്ടുളളത്. തമിഴ് ദളപതി രജനികാന്തിന്റെ വളളിയിലൂടെ സിനിമലോകത്തേക്ക് എത്തി പിന്നീട് മലയാളത്തില്‍ നിരവധി ഹിറ്റു ചിത്രങ്ങള്‍ സമ്മാനിച്ച് പിന്നീട് സിനിമയില്‍ നിന്ന് മാറി നിന്നു. ആറാം തമ്പുരാനും സൈന്യവും കാശ്മീരവും പ്രിയ എന്ന നടിയുടെ അഭിനയ മികവ് എടുത്തു കാട്ടിയ ചിത്രങ്ങളായിരുന്നു.

നടനും നിര്‍മാതാവുമായ രഞ്ജിത്തിനെ വിവാഹം ചെയ്തതോടെ സിനിമ ഉപേക്ഷിച്ചു. പിന്നീട് ഇരുവരും വിവാഹമോചിതരായി. രണ്ട് മക്കളുടെ ഭാവി സുരക്ഷിതമാക്കാന്‍ പ്രിയ ബിസിനസിലേക്ക് കടന്നു. ഇപ്പോള്‍ താരം വീണ്ടും സിനിമയിലേക്ക് തിരിച്ചുവരുകയാണ്. ഇപ്പോള്‍ ഫ്ളവേഴ്സ് ടിവിയിലെ അരയന്നങ്ങളുടെ വീട് എന്ന സീരിയലിലൂടെയാണ് പ്രിയ അഭിനയലോകത്ത് സജീവമാകുന്നത്.
ഒരുപാട് നാളത്തെ ആലോചനയ്ക്ക് ശേഷമാണ് വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക് വരാം എന്ന് തീരുമാനിച്ചത്. കുട്ടികളുടെ പ്രായമൊക്കെ കണക്കിലെടുത്ത് മാറിനില്‍ക്കുകയായിരുന്നു. മൂത്തമകന് ആദിത്യന് പത്തുവയസ് കഴിഞ്ഞു. രണ്ടാമത്തെ മകന് ആകാശിന് ആറ് വയസ്.
ഏതൊരു കുട്ടിയുടെയും ജീവിതത്തില്‍ ആദ്യ ഏഴു വര്‍ഷം വളരെ പ്രാധാന്യമുള്ള സമയമാണ്. ആ കാലഘട്ടത്തിലാണ് മാതാപിതാക്കളോടുള്ള ആത്മബന്ധം കൂടുന്നത്. മക്കളുടെ ആ പ്രായത്തില്‍ ഒരു കോംപ്രമൈസിനും ഞാന്‍ തയാറായില്ല. ഇപ്പോഴവര്‍ മുതിര്‍ന്നില്ലേ. വീണ്ടും അഭിനയിച്ചു തുടങ്ങിയാല്‍ അവരുടെ കാര്യങ്ങള്‍ക്ക് അതൊരു തടസമാകില്ലെന്ന് തിരിച്ചറിഞ്ഞു- പ്രിയ പറയുന്നു.