നടി ആഘോഷത്തിനെത്തിയത് ആരാധകരെ ഞെട്ടിച്ചു!!

ബോളിവുഡ് താരങ്ങള്‍ ക്രിസ്തുമസ് ആഘോഷങ്ങള്‍ ഗംഭീരമായി ആഘോഷിച്ചു. ഒട്ടുമിക്ക നടി നടന്മാരുടെ ചിത്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോള്‍ ഇതാ ആരാധകരുടെ കണ്ണ് തള്ളിപ്പിച്ചിരിക്കുകയാണ് മലൈക അറോറ. ക്രിസ്തുമസ് ആഘോഷിക്കുന്നതിനായി അമ്മ വീട്ടിലെത്തിയ മലൈകയുടെ വസ്ത്രവും ബാഗും ചെരുപ്പുമൊക്കെയാണ് ആരാധകരെ അതിയശയിപ്പിക്കുന്നത്.

കഴിഞ്ഞ ദിവസം മുംബൈ വിമാനത്താവളത്തില്‍വച്ച് താരത്തെ ക്യാമറയ്ക്കുള്ളില്‍ പകര്‍ത്തിയ കണ്ണുകളും തിരഞ്ഞത് താരത്തിന്റെ കോസ്റ്റ്യൂം തന്നെയായിരുന്നു. 90,268 രൂപയുടെ ഷൂസ് അണിഞ്ഞാണ് മലൈക എത്തിയത്. 2,03014 രൂപ വിലമതിക്കുന്ന ബാഗായിരുന്നു കോസ്റ്റ്യൂമില്‍ ഹൈലൈറ്റ്.ക്രിസ്തുമസ് ആഘോഷങ്ങള്‍ക്കായി അമ്മ വീട്ടില്‍ എത്തിയപ്പോഴും മറിച്ചല്ല സംഭവിച്ചത്. ചുവപ്പും വെളുപ്പും കറുപ്പും കലര്‍ന്ന നിറത്തിലുള്ള ജാക്കറ്റും വെള്ള മിഡിയുമാണ് താരം ധരിച്ചത്.

വസ്ത്രത്തിന് യോജിച്ച ചുവന്ന പേഴ്‌സും സ്വര്‍ണ നിറത്തിലുള്ള ഷൂസുമാണ് ഹൈലൈറ്റ്. എന്നാല്‍ ഇതിന്റെയൊക്കെ വില കേട്ടാല്‍ ഞെട്ടും. 1,65033 രൂപയാണ് താരത്തിന്റെ ജാക്കറ്റിന്റെ വില. 1,38590 രൂപ വിലമതിക്കുന്ന ബാഗിനൊപ്പം 90,644 വിലയുള്ള ഷൂസുമാണ് താരം ധരിച്ചിരിക്കുന്നത്. ഇന്റര്‍നാഷണല്‍ ബ്രാന്‍ഡായ ഗൂസിയുടെ ജാക്കറ്റും മിഡിയും ബാഗും ഷൂസുമൊക്കെയാണ് താരം ധരിച്ചത്.

Related posts