പത്തനാപുരം: വൃദ്ധയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഘത്തിലെ ഒരാള്‍ പിടിയില്‍.കമുകുംചേരി ്സ്വദേശി ശിശുപാലനാണ് പിടിയിലായത്. ഇയാളുടെ സുഹൃത്ത് ചന്ദ്രന് ഒളിവിലാണ്. കഴിഞ്ഞദിവസമാണ് സംഭവം. വൃദ്ധകല്ലടയാറ്റില് കുളിച്ചശേഷം വീട്ടിലേക്ക് വരുന്നതിനിടയില്‍ ഒളിഞ്ഞുനിന്ന ശിശുപാലനും സുഹൃത്തും ഇവരെ കടന്നുപിടിക്കുകയായിരുന്നു.
ശരീരത്തില്‍ മുറിവേറ്റ വൃദ്ധയുടെ നിലവിളികേട്ട് നാട്ടുകാര്‍ ഓടിയെത്തിയപ്പോഴേക്കും അക്രമികള്‍ രക്ഷപെട്ടു. കുന്നിക്കോട് പോലീസില്‍ നല്കിയ പരാതിയെതുടര്‍ന്ന് പോലീസ് ശിശുപാലനെ പിടികൂടു കയായിരുന്നു. ചന്ദ്രന് ഒളിവിലാണ്. ഇയാള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായി കുന്നിക്കോട് പോ ലീസ് അറിയിച്ചു. വൃദ്ധ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.