പട്ടാമ്പി: പണം നല്കി വോട്ടു ചെയ്യിക്കുന്നവരെയും ജാതിയും മതവും പറഞ്ഞ് വോട്ടുപിടിക്കുന്നവരെയും ജയിലില്‍ അടയ്ക്കേണ്ടതാ ണെ ന്നും മോദിയുടെ ഭരണം രാജ്യത്തിനു നഷ്ടം മാത്രമേ നല്കിയുള്ളൂ എന്നും ജെഎന്‍യു സമരനായകന് കനയ്യകുമാര്‍. പട്ടാമ്പിയില്‍ യുവജന വിദ്യാര്‍ഥി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു കനയ്യകുമാര്‍.
നീതിക്കും സമത്വത്തിനും വേണ്ടി ജെഎന്‍യു വിദ്യാര്‍ഥികള്‍ നടത്തിയ സമരത്തിന്റെ വിജയമാണ് പട്ടാമ്പിയില്‍നിന്നു ലഭിക്കേണ്ടത്. മുഹമദ് മുഹ്സിന് ജയിച്ചാല്‍ ജെഎന്‍യുവിന്റെ വിജയമാണ്. ജെഎന്‍യുവിന്റെ രാഷ്ട്രീയവും പട്ടാമ്പിയുടെ രാഷ്ട്രീയവും വ്യത്യസ്തമാണ്. രണ്ടിനും സമാനതകള്‍ ഇല്ല.
എഐഎസ്എഫ് ജില്ലാ പ്രസിഡന്റ്് ഒ.കെ. സെയ്തലവി അധ്യക്ഷത വഹിച്ചു. എം.ബി. രാജേഷ് എംപി ആമുഖ പ്രഭാഷണം നടത്തി. സ്ഥാനാര്‍ഥി മുഹമ്മദ് മുഹ്സിന്, എസ്എഫ്ഐ ദേശീയ പ്രസിഡന്റ് വി.പി. സാനു, എഐഎസ്എസ്എഫ് ദേശീയ സെക്രട്ടറി വിശ്വജിത്ത്കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.