അയല്‍വാസിയുടെ പീഡനത്തില്‍ മനംനൊന്ത് ആത്മഹത്യചെയ്ത ബിജുമോന്റെ കുടുംബത്തിന് ധനസഹായം നല്‍കി

bijuമീനങ്ങാടി: അയല്‍വാസിയുടെ പീഡനത്തില്‍ മനംനൊന്ത് ആത്മഹത്യചെയ്ത ബിജുമോന്റെ കുടുംബത്തിന് മൂന്നാനക്കുഴി ഓട്ടോ തൊഴിലാളി കൂട്ടായ്മ ശേഖരിച്ച കുടുംബസഹായ ഫണ്ട് ബിജുവിന്റെ ഭാര്യയ്ക്ക് കൈമാറി. കഴിഞ്ഞ 19 നാണ് മൂന്നാനക്കുഴി ഓപ്പള്ളിയില്‍ ബിജുമോനെ മാനന്തവാടിയിലെ ലോഡ്ജില്‍ ആത്മഹത്യ ചെയ്തനിലയില്‍ കണ്ടെത്തിയത്.

ബിജുമോന്റെ മരണത്തില്‍ അയല്‍വാസികള്‍ക്കും ചില ബന്ധുക്കളും ഉത്തരവാദികളാണെന്ന് ആത്മഹത്യാകുറിപ്പില്‍ കാണിച്ചിരുന്നു. ബിജുമോന്റെ മരണത്തിന് ഉത്തരവാദികളായവരെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ ബത്തേരി മാനന്തവാടി റോഡ് ഉപരോധിച്ചിരുന്നു. ഭാര്യയും മൂന്നുമക്കളും അടങ്ങിയ കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു ബിജുമോന്‍.

Related posts