അക്രമത്തില്‍നിന്ന് അണികളെ പിന്തിരിപ്പിക്കണം : മുല്ലപ്പള്ളി

KNR-MULLAPALLYവടകര: അണികളെ പ്രകോപനത്തിന്റെയും അക്രമത്തിന്റെയും പാതയില്‍ നിന്നും പിന്തിരിപ്പിക്കാന്‍ സിപിഎം നേതൃത്വം തയ്യാറാകണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ എംപി. തെരഞ്ഞെടുപ്പ് വിധിയെ വിനയപൂര്‍വം സ്വീകരിക്കുന്നതിന് പകരം പ്രകോപനവും അക്രമവും സൃഷ്ടിക്കുന്നത് ന്യായീകരിക്കാന്‍ കഴിയില്ല. ഭരണമാറ്റം പലയിടത്തും സാമൂഹികവിരുദ്ധര്‍ക്ക് അഴിഞ്ഞാടാനുള്ള അവസരം ഒരുക്കിയിരിക്കുകയാണെന്നു മുല്ലപ്പള്ളി  ആരോപിച്ചു. വടകര താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ നിരവധി പേരാണ് അക്രമങ്ങള്‍ക്ക് വിധേയരായി ആശുപത്രിയില്‍ കഴിയുന്നത്. പ്രകോപനങ്ങളില്‍ അകപ്പെടാതെ ജനങ്ങള്‍ തികഞ്ഞ സംയമനം പാലിക്കണം. പോലീസ് ജാഗ്രത പാലിക്കണമെന്നും മുല്ലപ്പള്ളി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

Related posts