ജയലളിത തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു; ഒപ്പം 28 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു

jayaചെന്നൈ: എഡിഎംകെ അധ്യക്ഷ ജെ. ജയലളിത തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. മദ്രാസ് യൂണിവേഴ്‌സിറ്റി സെന്റിനറി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ഡോ. കെ. റോസയ്യ സത്യവാചകം ചൊല്ലികൊടുത്തു. ആറാം തവണയാണ് ജയലളിത മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെടുന്നത്. ജയലളിതയ്‌ക്കൊപ്പം 28 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. കഴിഞ്ഞ മന്ത്രിസഭയില്‍ ധനമന്ത്രിയായിരുന്ന ഒ.പനീര്‍ ശെല്‍വം പുതിയ മന്ത്രിസഭയിലും ധനമന്ത്രിയാണ്.

1984നു ശേഷം ആദ്യമായാണു തമിഴ്‌നാട്ടില്‍ ഭരണത്തുടര്‍ച്ചയുണ്ടാകുന്നത്. 232ല്‍ 134 സീറ്റുനേടിയാണ് എഡിഎംകെ ഉജ്ജ്വലവിജയം കുറിച്ചത്. എതിര്‍പക്ഷമായ ഡിഎംകെയ്ക്ക് 89 സീറ്റും കോണ്‍ഗ്രസിന് എട്ടും മുസ്‌ലിം ലീഗിന് ഒരു സീറ്റുമാണു ലഭിച്ചത്.

Related posts