പൂവരണി പീഡന കേസ്: വിധി നാളെ ; വിദ്യാര്‍ഥിനിയെ ബന്ധുവായ സ്ത്രീ പല സ്ഥലങ്ങളില്‍ എത്തിച്ച് പീഡിപ്പിക്കാന്‍ അവസരമൊരുക്കിയെന്നാണ് കേസ്

rapeകോട്ടയം: പൂവരണി സ്വദേശി പെണ്‍കുട്ടിയെ വിവിധ സ്വലങ്ങളില്‍ എത്തിച്ച് പീഡിപ്പിച്ചു എന്ന കേസില്‍ വിസ്താരം പൂര്‍ത്തിയായി. അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതി ഒന്ന് ജഡ്ജി കെ.ബാബു നാളെ വിധി പറയും.  എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയെ ബന്ധുവായ സ്ത്രീ പല സ്ഥലങ്ങളില്‍ എത്തിച്ച് പീഡിപ്പിക്കാന്‍ അവസരമൊരുക്കിയെന്നാണ് കേസ്. പെണ്‍കുട്ടി പിന്നീട് എയ്ഡ്‌സ് രോഗം പിടിപെട്ട് മരിച്ചു. 2007 ഓഗസ്റ്റ് മുതല്‍ 2008 മെയ് വരെ പീഡനം തുടര്‍ന്നു.

അയര്‍ക്കുന്നം സ്വദേശി  ലിസി, തീക്കോയി സ്വദേശി ജോമിനി, പൂഞ്ഞാര്‍ സ്വദേശി ജ്യോതിഷ്, പൂഞ്ഞാര്‍ തെക്കേക്കര സ്വദേശി  തങ്കമണി, കൊല്ലം തൃക്കരുവ സ്വദേശി സതീഷ്കുമാര്‍, തൃശൂര്‍ പറക്കാട്ട് സ്വദേശി  രാഖി, പായിപ്പാട് സ്വദേശികളായ   ഷാന്‍ കെ. ദേവസ്യ,   ജോബി ജോസഫ് , തിരുവനന്തപുരം വീരണകാവ് സ്വദേശി ദയാനന്ദന്‍, നെയ്യാറ്റിന്‍കര സ്വദേശി  ഉല്ലാസ്, കോട്ടയം രാമപുരം സ്വദേശി  ബിനോ അഗസ്റ്റിന്‍, കോട്ടയം വെള്ളിലാപ്പള്ളി സ്വദേശി  ജോഷി എന്നീ 12 പ്രതികളാണ് കേസില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. വിസ്താരം നടക്കുന്നതിനിടെ ഒരു പ്രതി ജീവനൊടുക്കി.

ചങ്ങനാശേരി പോലീസ് ആണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കോട്ടയം ഡിവൈഎസ്പി ആയിരുന്ന ബിജോയി ആണ് കേസ് അന്വേഷണം നടത്തി കോടതിയില്‍ എത്തിച്ചത്. 127 സാക്ഷികളെ കോടതി വിസ്തരിച്ചു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകല്‍, മാനഭംഗം, വില്‍പന നടത്തല്‍ എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് പ്രതികള്‍ക്കെതിരേ കേസെടുത്തത്. കന്യാകുമാരി, കുമരകം ഹൗസ് ബോട്ട്, തിരുവല്ല, രാമപുരം, തിരുവനന്തപുരം, തുടങ്ങിയ സ്ഥലങ്ങളില്‍ എത്തിച്ച് പീഡിപ്പിച്ചുവെന്നാണ് കേസ്. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷല്‍  പബ്ലിക് പ്രോസിക്യൂട്ടര്‍ എന്‍.ഗോപാലകൃഷ്ണനും പ്രതിഭാഗത്തിന് വേണ്ടി അഭിഭാഷകരായ സുരേഷ് ബാബു തോമസ്, ബോബന്‍ റ്റി. തെക്കേല്‍, സി.എസ് അജയന്‍, റോയി ജോസ്,  രാജു എബ്രഹാം എന്നിവരും കോടതിയില്‍  ഹാജരായി.

Related posts