കുതിരപ്പുറത്തെ അണ്ണാന്‍പടയാളികള്‍

hrഅണ്ണാറക്കണ്ണനും തന്നാലായത് എന്നാണല്ലോ. അവര്‍ക്ക് യഥാര്‍ഥ കുതിരകളുടെ പുറത്തുകയറി സവാരി നടത്താനാവില്ല. അതുകൊണ്ടാവാം കളിപ്പാട്ട കുതിരകളുടെ മുകളില്‍ കയറി കളിക്കുന്നത്. സ്വീഡിഷ് ബില്‍ഡറും ഫോട്ടോഗ്രാഫറുമായ ഗീര്‍ട്ട് വെഗ്ഗന്‍ എടുത്ത ഈ ഫോട്ടോകള്‍ കണ്ടാല്‍ ചിലര്‍ ഇങ്ങനെ ചിന്തിച്ചേക്കാം.

പക്ഷേ, ഇതൊന്നുമല്ല കാര്യം. അണ്ണാന്മാരുടെ ഫോട്ടോയെടുക്കുന്നതു വര്‍ഷങ്ങളായുള്ള ഇദ്ദേഹത്തിന്റെ ഹോബിയാണ്. രസകരമായ എന്തെങ്കിലും ആശയത്തെ ആസ്പദമാക്കി ഇതു ചെയ്താലോ എന്ന തോന്നല്‍ അപ്പോഴാണുണ്ടായത്. അണ്ണാറക്കന്മാര്‍ മനുഷ്യരെപോലെ കുതിരയോടിക്കുന്ന ഫോട്ടോകള്‍ എന്ന ആശയം തെരഞ്ഞെടുത്തു. പക്ഷേ ഒന്നും എളുപ്പമായിരുന്നില്ല. ഉദ്ദേശിച്ച രീതിയിലുള്ള പോസുകള്‍ കിട്ടാന്‍ ഈ കളിപ്പാട്ടങ്ങളില്‍ ആഹാരം ഒളിപ്പിച്ചു വച്ചു കാലങ്ങളോളം കാത്തിരിക്കേണ്ടി വന്നെന്നു ഫോട്ടോഗ്രാഫര്‍ പറയുന്നു.

പലപ്പോഴും നിരാശപ്പെട്ടു പിന്‍തിരിയുന്നതിനെക്കുറിച്ചു ചിന്തിച്ചു. പിന്നീട് മുന്നോട്ടു പോവാന്‍ തീരുമാനിക്കുകയായിരുന്നു. നമ്മുടെ ഇഷ്ടത്തിനനുസരിച്ചു മൃഗങ്ങള്‍ പോസ് ചെയ്തു തരില്ലല്ലോ. ചിലപ്പോള്‍ കൃത്യമായ പോസുകള്‍ ലഭിക്കും. പക്ഷേ, ആ നിമിഷം ക്ലിക്ക് ചെയ്യാന്‍ കഴിഞ്ഞെന്നു വരില്ല. ഇത്തരം ഉദ്യമങ്ങള്‍ക്കു ഭാഗ്യവും ധാരാളം വേണ്ടിവരുമെന്നു അദ്ദേഹം പറയുന്നു. സ്വീഡനിലെ സ്വന്തം വീടിന്റെ പിന്നാമ്പുറത്തെ മരത്തിലാണു ഈ പരീക്ഷണങ്ങളെല്ലാം അദ്ദേഹം നടത്തിയത്.

മനസില്‍ കാണുന്ന ആ ഷോട്ടിനായുള്ള കാത്തിരിപ്പുകള്‍ ഒരേ സമയം ദേഷ്യം പിടിപ്പിക്കുന്നതും കൗതുകം നിറഞ്ഞതുമാണ്. അതിനാല്‍ തന്നെ അവസാനം അദ്ദേഹം സംതൃപ്തനായെന്നു തന്നെ പറയാം. കഷ്ടപ്പെട്ട് എടുത്ത കൗതുക ചിത്രങ്ങള്‍ കാണാം.

hr1

Related posts