കരുനാഗപ്പള്ളി:മുത്തശി പ്ലാവിന് ആദരപൂര്‍വം പുടവ ചുറ്റിയും പുതിയ മരം നട്ടും വേറിട്ട പരിസിഥിതി ദിനാചരണം സംഘടിപ്പിച്ചു. തഴവ പതിനൊന്നാം വാര്‍ഡ് കുടംബശ്രീ-തൊഴിലുറുപ്പ് തൊഴിലാളികളുടെ നേതൃത്വത്തില്‍ ആണ് നാട്ടുകാരെ കൗതുകത്തിലാക്കിയ വേറിട്ട പരിസ്ഥിതി ദിനാചരണം നടന്നത്. പുതിയ മരങ്ങള്‍ വച്ച് പിടിപ്പിക്കുന്നത് പോലെ പ്രാധാന്യം ഉള്ളതാണ് നിലവിലെ വൃക്ഷങ്ങളും പച്ചപ്പുകളും ജലാശയങ്ങളും സംരക്ഷിക്കുന്നതെന്ന് ഗ്രാമ ജനതയെ ഓര്‍മപെടുത്തി കൊണ്ട് നടന്ന ജനകീയ ഘോഷയാത്രയോടെയാണ് ദിനാചരണത്തിന് തുടക്കമായത്.
ഒരു വീടിനൊരുമരം പദ്ധതിയടെ ഉദ്ഘാടനവും നടന്നു. ഗ്രാമപഞ്ചായത്തംഗം പാവുമ്പ സുനില്‍ ഉദ്ഘാടനം ചെയ്തു.കുടംബശ്രീ ചെയര്‍പേഴ്‌സണ്‍ ശോഭ അധ്യക്ഷതവഹിച്ചു. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സുനില്‍,ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ജാസ്മിന്‍ എന്നിവര്‍ ശുചിത്വ ബോധവത്ക്കരണ പ്രഭാഷണം നടത്തി. സജി,ബാബു,കുമാരി,ശോഭ,അമ്മുകുട്ടി,സുശീല,എന്നിവര്‍ നേതൃത്വം നല്‍കി.