മണ്ണാര്‍ക്കാട്: ആനമൂളിവാലി ഇറിഗേഷന്‍ പദ്ധതിയുടെ ഭാഗമായി കൃഷിയിടങ്ങളിലേക്ക് വെള്ളമെത്തിക്കുന്നതിനായി നിര്‍മിച്ച എവിഐപി കനാല്‍ കാടുമൂടി പ്രയോജനമില്ലാതെ നശിക്കുന്നതായി പരാതി. കനാലിന്റെ ഇരുകരകളിലും കാടുമൂടിയതിനാല്‍ ജനങ്ങള്‍ക്ക് കനാലിലേക്കു ഇറങ്ങാന്‍പോലും കഴിയുന്നില്ല.കനാലിലൂടെ ഇടയ്ക്കിടെ മലമ്പാമ്പുകള്‍ മുതലായ ജീവികള്‍ !ഒഴുകിവരുന്നതിനാല്‍ പരിസരപ്രദേശത്തു താമസിക്കുന്നവര്‍ ഭീതിയിലാണ്.
എല്ലാവര്‍ഷവും തെങ്കര ഗ്രാമപഞ്ചായത്തിന്റെ ദേശീയ ഗ്രാമീണ തൊഴിലുറപ്പുപദ്ധതിയില്‍ ഉള്‍പ്പെടുത്തി കനാലിന്റെ ഇരുവശവും കാടുവെട്ടി വൃത്തിയാക്കാറുണ്ടെങ്കിലും ഇത്തവണ അതുണ്ടായില്ല. ഈ സാഹചര്യത്തില്‍ പ്രദേശവാസികളുടെ നേതൃത്വത്തില്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്കാനിരിക്കുകയാണ്. നിലവില്‍ റോഡും കനാലും തിരിച്ചറിയാന്‍ കഴിയാത്ത സ്ഥിതിയാണുള്ളത്.
ആനമൂളി എവിഐപി കനാലിനു പുറമേ തെങ്കര മെയിന്‍ കനാലും കാടുമൂടി കിടക്കുകയാണ്. വന്‍ അപകടം ഉണ്ടാകുമ്പോഴാകും അധികൃതര്‍ നടപടിയെടുക്കനാകുമെന്നാണ് നാട്ടുകാര്‍ പറയുന്നത്. തൊഴിലുറപ്പുപദ്ധതി പ്രവൃത്തികള്‍ കൃത്യമായി നടക്കുകയാണെങ്കില്‍ ഇതിനു പരിഹാരമാകും.