മൂവാറ്റുപുഴ: വിശ്വകര്‍മ്മജരുടെ പ്രശ്നങ്ങള്‍ നിയമസഭയില്‍ ഉന്നയിക്കുമെന്ന് എല്‍ദോ എബ്രാഹം എംഎല്‍എ. കേരള വിശ്വകര്‍മ്മ സഭ മാറാടി ശാഖയുടെ ആഭിമുഖ്യത്തില്‍ ഏര്‍പ്പെടുത്തിയ വിദ്യാഭ്യാസ അവാര്‍ഡുകള്‍ വിതരണം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. നിരവധി പ്രശ്നങ്ങളാണ് വിശ്വകര്‍മ്മജര്‍ അഭിമുഖീകരിക്കുന്നത്. ഇത് പരിഹരിക്കുന്നതിനായി സര്‍ക്കാര്‍ തലത്തില്‍ ചെയ്യാവുന്ന എല്ലാ സഹായങ്ങളും ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
പഠനോപകരണങ്ങളുടെ വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം എന്‍. അരുണ്‍ നിര്‍വഹിച്ചു. ശാഖ പ്രസിഡന്റ് സി.വി. അനീഷ് അധ്യക്ഷത വഹിച്ചു. ശാഖാ സെക്രട്ടറി വി.ജി. രാജേഷ്, കെവിഎസ് താലൂക്ക് യൂണിയന് കണ്‍വീനര്‍മാരായ പി.വി. ചന്ദ്രന്, എ.എന്‍. തങ്കപ്പന്, കെ.എ. വിക്രമന്, മഹിള സംഘം പ്രസിഡന്റ് വനജ രാമകൃഷ്ണന്, രക്ഷാധികാരി പി.ബി. വിജയന് കുഴുപ്പിള്ളില്‍, പി. രാജു എന്നിവര്‍ പ്രസംഗിച്ചു.