കണ്ണൂര്‍: പാപ്പിനിശേരിയിലെ കണ്ടല്‍പാര്‍ക്ക് വീണ്ടും തുറക്കാന്‍ നടപടി സ്വീകരിക്കുമെന്നു പ്രഖ്യാപിച്ച വ്യവസായ മന്ത്രി ഇ.പി. ജയരാജന്‍ സംസ്ഥാനത്തിന്റെ വ്യവസായ മന്ത്രിയല്ല. പാര്‍ട്ടിയുടെ വ്യവസായം നോക്കുന്ന മന്ത്രിയാണെന്നു തെളിഞ്ഞിരിക്കുകയാണെന്നു യൂത്ത് കോണ്‍ഗ്രസ് ലോക്‌സഭാ മണ്ഡലം പ്രസിഡന്റ് റിജില്‍ മാക്കുറ്റി.
പാരിസ്ഥിതിക ആഘാതമുള്ള പ്രദേശമായതിനാലാണ് കണ്ടല്‍പാര്‍ക്ക് അടച്ചുപൂട്ടേണ്ടിവന്നത്. വീണ്ടും പാര്‍ക്ക് തുറന്നാല്‍ യൂത്ത് കോണ്‍ഗ്രസ് ശക്തമായി സമരരംഗത്തിറങ്ങും. പാര്‍ക്കിനെതിരേ സമരം ചെയ്തവരെ കണ്ടാമൃഗം എന്നാണ് മന്ത്രി പരിഹസിച്ചത്. കണ്ടാമൃഗത്തേക്കാള്‍ തൊലിക്കട്ടി മന്ത്രിക്കാണെന്നു ബോക്‌സിംഗ് ഇതിഹാസം മുഹമ്മദലിക്ക് അനുശോചനമറിയിച്ച് ജയരാജന്‍ നടത്തിയ പ്രസ്താവനയില്‍നിന്നു തിരിച്ചറിയാന്‍ കഴിയുമെന്നും റിജില്‍ മാക്കുറ്റി പ്രസ്താവനയില്‍ പറഞ്ഞു.