അന്വേഷണം രാത്രികളിലും! സീരിയല്‍ നടിയുടെ വീട്ടിലെത്തിയ എസ്‌ഐയെ നാട്ടുകാര്‍ പഞ്ഞിക്കിട്ടു; എസ്‌ഐ ആശുപത്രിയില്‍ ചികിത്സയില്‍

POLICEകൊച്ചി: സീരിയല്‍ നടിയുടെ വീട്ടിലെത്തിയ പോലീസ് ഉദ്യോഗസ്ഥനെ  അനാശാസ്യമാരോപിച്ച് നാട്ടുകാര്‍ തടഞ്ഞത് സംഘര്‍ഷത്തിനിടയാക്കി. എറണാകുളം ജില്ലയിലെ ഒരു പോലീസ് ഉദ്യോഗസ്ഥനെയാണ് നാട്ടുകാര്‍ തടഞ്ഞത്. ഇന്നലെ രാത്രി എട്ട് മണിയോടെ സ്വന്തം കാറില്‍ സിവില്‍ ഡ്രസിലാണ് ഉദ്യോഗസ്ഥന്‍ സീരിയല്‍ നടിയുടെ വീട്ടിലെത്തിയത്. സംഭവമറിഞ്ഞ് രാത്രി 10.30ഓടെ നാട്ടുകാര്‍ വീടുവളഞ്ഞു. ഉദ്യോഗസ്ഥനെ നാട്ടുകാര്‍ തടഞ്ഞുവെച്ചതിനെ തുടര്‍ന്ന് സ്ഥലത്ത് നേരിയ സംഘര്‍ഷമുണ്ടായി.

ഇയാളെ നാട്ടുകാര്‍ മര്‍ദ്ദിച്ചതായും പരാതിയുണ്ട്. മണിക്കൂറുകളോളം നാട്ടുകാര്‍ തടഞ്ഞുവെച്ച ഉദ്യോഗസ്ഥനെ ജനപ്രതിനിധികളും ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥരും എത്തിയ ശേഷമാണ് വിട്ടയച്ചത്. തുടര്‍ച്ചയായി മുന്നാം ദിവസമാണ് ഇയാള്‍ ഈ വീട്ടിലെത്തുന്നതെന്ന് നാട്ടുകാര്‍ ആരോപിച്ചു. എന്നാല്‍, നടിയുടെ മാതാവ് മകളുടെ വിവാഹ ബന്ധവുമായി ബന്ധപ്പെട്ട് നല്കിയ പരാതി അന്വേഷിക്കാനാണ് ഉദ്യോഗസ്ഥന്‍ എത്തിയതെന്നാണ് ഔദ്യോഗിക വിശദീകരണം. പോലീസ് ഉദ്യോഗ സ്ഥനും യുവതിയുടെ മാതാവും ആശുപത്രിയില്‍ ചികിത്സയിലാണ്.

നടി അടുത്ത നാളില്‍ പരിചയപ്പെട്ട ഒരു സീരിയല്‍ നടനും നിര്‍മാതവുമായ ഒരാളെ വിവാഹം കഴിച്ചിരുന്നുവെന്നും വിവാഹ ബന്ധത്തിലെ പൊരുത്ത ക്കേടുകള്‍ കൊണ്ട് മകള്‍ വീട്ടിലേക്ക് തിരിച്ച് പോന്നിരുന്നുവെന്നും വീണ്ടും മകളുടെ ഭര്‍ത്താവും വീട്ടുകാരും ഉപദ്രവിക്കുകയാണെന്നും കാണിച്ച് പരാതി നല്കിയ കാര്യം നടിയുടെ മാതാവ് നാട്ടുകാരെ അറിയിച്ചു. പരാതിയുമായി ബന്ധപ്പെട്ട് മകളും അമ്മയും സ്റ്റേഷനില്‍ എത്തിയിരുന്നു. എന്നാല്‍, പരാതി അന്വേഷിക്കാനായി തുടര്‍ച്ചയായി രാത്രികളില്‍ ഈ ഉദ്യോഗസ്ഥന്‍ എത്തിയതാണ് നാട്ടുകാരെ ചൊടിപ്പിച്ചത്. പോലീസ് ഉദ്യോഗസ്ഥ ന്റെയും നടിയുടെ മാതാവിന്റെയും പരാതിയുടെ അടിസ്ഥാനത്തില്‍ കണ്ടാലറിയാവുന്ന 15 ഓളം പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്നാണ് വിവരം.

Related posts