ആന്‍ഡ്രിയ സിദ്ധാര്‍ഥിനൊപ്പം

andriya140616മിലിന്ദ് റൗ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ നടന്‍ സിദ്ധാര്‍ഥും ആന്‍ഡ്രിയ ജര്‍മിയയും ഒന്നിക്കുന്നു. ദ ഹൗസ് നെക്‌സ്റ്റ് ഡോര്‍ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. തമിഴ്, തെലുങ്ക, ഹിന്ദി ഭാഷകളിലായാണ് ചിത്രം ഒരുക്കുന്നത്.  ആര്യയുടെ സഹോദരന്‍ സത്യയും ദിവ്യ സ്പന്ദനയുമാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. ഓഗസ്റ്റിലായിരിക്കും ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങുക. സിദ്ധാര്‍ഥ് നായകനായി എത്തിയ ജില്‍ ജഗ്ജുക് എന്ന സിനിമയില്‍ ആന്‍ഡ്രിയ പാടിയിരുന്നു. എന്നാല്‍ ഇരുവരും നായികാ നായകന്മാരായി എത്തുന്ന ആദ്യ ചിത്രമായിരിക്കും ഇത്.

Related posts