പത്തനാപുരം: മാങ്കോട് പാടം പാതയിലെ പാലം അപകടത്തിലായിട്ട് മാസങ്ങള്‍ പിന്നിടുന്നു. ജില്ലാ തിര്ത്തിയായതിനാല് തന്നെ പാലത്തിന്റെ പുനര്‍നിര്‍മാണത്തെ ചൊല്ലി തര്‍ക്കങ്ങള്‍ തുടരുകയാണ്. മാങ്കോട് ജംഗ്ഷന് സമീപത്തുള്ള പാലമാണ് അപകടത്തിലായി നിലനില്‍ക്കുന്നത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് പൊതുമരാമത്ത്വകുപ്പാണ്മലയോര മേഖലയിലെ ഗതാഗത സംവിധാനങ്ങള്‍ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി പാലം നിര്‍മിച്ചത്.
ചിതല്‍വെട്ടി തോടിനു കുറുകെയാണ്പാലം.പാടം,പൂങ്കുളഞ്ഞി,വെള്ളംതെറ്റിഎന്നിവിടങ്ങളിലേക്കുള്ള പാതയിലെ പാലമാണിത്.പാലത്തിന്റെ സംരക്ഷണഭിത്തിതകരുകയുംവശങ്ങള്ഇടിഞ്ഞിറങ്ങുകയും ചെയ്തിട്ടുണ്ട്.പാതയുടെ വശങ്ങളില് ഓടകള്‍ ഇല്ലാത്തതിനാല്‍ മഴയായി കഴിഞ്ഞാല്‍ വെള്ളം പാലത്തിലൂടെയാണ്തോട്ടിലേക്ക്പതിക്കുന്നത്.മഴസമയങ്ങളില്അപകടങ്ങളും പതിവാണ്.പാതയിലെ രണ്ട് കൊടും വളവുകള്‍ കഴിഞ്ഞാണ് പാലം.
ഇതിനാല്‍ തന്നെ വാഹനമോടിക്കുമ്പോള്‍ ഡ്രൈവര്‍മാര്‍ക്ക് പാലം ഉള്ളതായി അറിയാന്‍ കഴിയില്ല. സൂചനബോര്‍ഡുകള്‍ സ്ഥാപിക്കാത്തതുംബുദ്ധിമുട്ടാകുന്നുണ്ട്. പാലത്തിന്റെ കൈവരികളടക്കം തകര്‍ന്ന് പോയിട്ടുണ്ട്.നിരവധി തവണ പാലത്തിന് സംരക്ഷണം വേണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ നിവേദനം നല്‍കിയെങ്കിലുംഫലമുണ്ടായില്ല.പത്തനംതിട്ട,കൊല്ലം ജില്ലകളുടെ അതിര്‍ത്തി ഗ്രാമമാണ് മാങ്കോട്.ഇതിനാല്‍ തന്നെ പുനരുദ്ധാരണവുമായി ബന്ധപ്പെട്ട് ജില്ലകള്‍ തമ്മില്‍ തര്‍ക്കവും പതിവാണ് .