സെല്‍ഫിയെടുക്കാന്‍ ഇഷ്ടമില്ലാത്തവര്‍ ആരുണ്ട്. പ്രത്യേകിച്ച് വളര്‍ത്തുമൃഗങ്ങളായ പൂച്ച, പട്ടി തുടങ്ങിയവയ്‌ക്കൊപ്പമുള്ള സെല്‍ഫികള്‍ എടുത്തു സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്നതു പതിവു കാഴ്ചയാണ്. എന്നാല്‍ ഇനിയിങ്ങനെ ചെയ്യുന്നത് നിയമവിരുദ്ധമാകും. ഇതു കേട്ട് ഇന്ത്യയിലിരുന്നു പേടിക്കേണ്ട, സൗദിയിലാണ് മൃഗങ്ങള്‍ക്കൊപ്പമുള്ള സെല്‍ഫി വിലക്കിയിട്ടുള്ളത്. സൗദി ഷേയക്ക് സലേ ബിന്‍ ഫസ്വാന്‍ അല്‍-ഫസ്വാനാണ് ഈ വിലക്കു പ്രഖ്യാപിച്ചത്. രാജ്യത്തെ മൃഗസ്‌നേഹികള്‍ ധാരാളമായി ഇത്തരം സെല്‍ഫികള്‍ പോസ്റ്റു ചെയ്യുന്നുണ്ട്.
ഇത്തരം സെല്‍ഫികള്‍ പാശ്ചാത്യസംസ്കാരത്തിന്റെ അനന്തമായ അനുകരണമാണെന്നും ഷേയ്ക്ക് പറയുന്നു. ഇസ്ലാമിക രാജ്യമായ സൗദിയില്‍ ഇത്തരം സെല്‍ഫികള്‍ മതവിശ്വാസത്തിനും എതിരായതിനാലാണ് നിരോധിക്കപ്പെടുന്നതെന്നും ഷേയ്ക്ക് പറയുന്നു. എന്തായാലും സുന്ദരികളുടെ മടിയിലിരുന്നു ഫോട്ടോ എടുത്ത് ലോകമെമ്പാടുമുള്ള ആളുകളുടെ മുമ്പില്‍ ഷൈന്‍ ചെയ്യാമെന്ന പൂച്ചകളുടെയും പട്ടികളുടെയും മോഹത്തിനാണ് ഇതോടെ തിരിച്ചടി നേരിട്ടത്.