വാഷിംഗ്ടൺ: കൊറോണ വൈറസ് കാലത്ത് ഇന്ത്യയുടെ “നമസ്തേ’ ഏറ്റെടുത്ത് വിദേശ രാഷ്ട്രത്തലവൻമാർ. വാഷിംഗ്ടണിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ഐറിഷ് പ്രധാനമന്ത്രി ലിയോ വരാദ്കറും തമ്മിലുള്ള കൂടിക്കാഴ്ചയിലാണ് ഹസ്തദാനം ഒഴിവാക്കി നേതാക്കൾ നമസ്തേ പറഞ്ഞത്.
പരസ്പരം എങ്ങനെ അഭിവാദ്യം ചെയ്യുമെന്ന് മാധ്യമപ്രവർത്തകർ ചോദ്യം ചെയ്തപ്പോഴായിരുന്നു ഇത്. ഇന്ത്യയിൽനിന്ന് താൻ അടുത്തിടെയാണ് മടങ്ങിവന്നത്. അവിടെ ആരുമായും താൻ ഹസ്തദാനം നടത്തിയില്ല.
അവിടെ ഇതുപോലെയാണ് അഭിവാദ്യം ചെയ്തതെന്നും ട്രംപ് പറഞ്ഞു. ഇത് ചിലപ്പോൾ നിങ്ങൾക്ക് മര്യാദയില്ലാത്തതെന്ന് തോന്നാം. എന്നാൽ ചില ആഴ്ചകളിലെങ്കിലും ഇങ്ങനെ തുടർന്നേപറ്റു-വർദാക്കർ പറഞ്ഞു.