കോ​വി​ഡ്-19 ; കോ​ട്ട​യ​ത്ത് കൊറോണ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്നയാളുടെ പിതാവ് മ​രി​ച്ചു; കോ​വി​ഡ് സ്ഥി​രീ​ക​ര​ണ​മി​ല്ല; രക്തം പരിശോധനയ്ക്ക് അയയ്ക്കുമെന്ന് ആരോഗ്യവകുപ്പ്

ഗാ​ന്ധി​ന​ഗ​ർ: കൊ​റോ​ണ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​ഞ്ഞി​രു​ന്ന യു​വാ​വി​ന്‍റെ പി​താ​വ് മ​രി​ച്ചു. കു​മ​ര​കം ചെ​ങ്ങ​ളം സ്വ​ദേ​ശി ശ​ശീ​ന്ദ്ര​ൻ (64) ആ​ണ് മ​രി​ച്ച​ത്.

ഇ​റ്റ​ലി​യി​ൽ നി​ന്ന് വ​ന്ന കു​ടും​ബ​ത്തെ കാ​റി​ൽ സ്വീ​ക​രി​ക്കാ​ൻ പോ​യ ചെ​ങ്ങ​ളം സ്വ​ദേ​ശി​ക​ളാ​യ ദ​ന്പ​തി​ക​ൾ​ക്ക് കോ​വി​ഡ് 19 ഉ​ണ്ടെ​ന്ന് ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് ഈ ​കു​ടും​ബ​വു​മാ​യി സ​ഹ​ക​രി​ച്ച​വ​രെ ആ​രോ​ഗ്യ വ​കു​പ്പ് നി​രീ​ക്ഷി​ച്ചു​വ​രി​ക​യാ​യി​രു​ന്നു.

ഇ​ന്ന​ലെ രാ​ത്രി ഭ​ക്ഷ​ണം ക​ഴി​ച്ചു കി​ട​ന്ന ശ​ശീ​ന്ദ്ര​നു ശാ​രി​രീ​ക ബു​ദ്ധി​മു​ട്ടു​ക​ൾ ഉ​ണ്ടാ​കു​ക​യും തു​ട​ർ​ന്ന് മെ​ഡി​ക്ക​ൽ കോ​ള​ജ് അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണ​പ്പെ​ട്ടു.

അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ലെ ഡോ​ക്ട​ർ​മാ​ർ പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​നി​ട​യി​ലാ​ണ് ശ​ശീ​ന്ദ്ര​ന്‍റെ മ​ക​ൻ കൊ​റോ​ണ നി​രീ​ക്ഷ​ണ​ത്തി​ൽ വീ​ട്ടി​ൽ ക​ഴി​യു​ന്ന വി​വ​രം ബ​ന്ധു​ക്ക​ൾ പ​റ​യു​ന്ന​ത്. ഉ​ട​ൻ ത​ന്നെ വ്യ​ക്തി​ഗ​ത സു​ര​ക്ഷ ക​വ​ചം ധ​രി​ച്ചാ​ണ് ജീ​വ​ന​ക്കാ​ർ മൃ​ത​ദേ​ഹം മോ​ർ​ച്ച​റി​യി​ലേ​ക്കു മാ​റ്റി​യ​ത്.

നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന വീ​ട്ടി​ലെ ഗൃ​ഹ​നാ​ഥ​നാ​ണ് മ​രി​ച്ച​തെ​ന്നും തു​ട​ർ ന​ട​പ​ടി ആ​രോ​ഗ്യ വ​കു​പ്പു​മാ​യി ആ​ലോ​ചി​ച്ച് ചെ​യ്യു​മെ​ന്നും കു​മ​ര​കം പോ​ലീ​സ് രാ​ഷ്്ട്ര​ദീ​പി​ക​യോ​ടു പ​റ​ഞ്ഞു.

ശ​ശീ​ന്ദ്ര​ന്‍റെ മ​ര​ണം കൊ​റോ​ണ രോ​ഗ​ബാ​ധ മൂ​ല​മ​ല്ലെ​ങ്കി​ലും നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന മ​ക​നൊ​പ്പം ഇ​ട​പ​ഴ​കി​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഇ​ദേ​ഹ​വും ര​ണ്ടാം ഘ​ട്ട നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു​വെ​ന്നും അ​തി​നാ​ൽ ശ​ശീ​ന്ദ്ര​ന്‍റെ സ്ര​വ​ങ്ങ​ൾ പ​രി​ശോ​ധ​ന​യ്ക്കു അ​യ​യ്ക്കു​മെ​ന്നും മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങു​ക​ളി​ൽ അ​ടു​ത്ത ബ​ന്ധു​ക്ക​ൾ മാ​ത്ര​മേ പ​ങ്കെ​ടു​ക്കാ​ൻ പാ​ടു​ള്ളു​വെ​ന്നും ജി​ല്ലാ ക​ള​ക്്ട​ർ അ​റി​യി​ച്ചു.

Related posts

Leave a Comment