കേ​ര​ള​ത്തി​ന്‍റെ സ​മ്പദ് വ്യ​വ​സ്ഥ​യ്ക്കു കോവിഡ്-19 തി​രി​ച്ച​ടി​യാ​കു​മെ​ന്ന് തോ​മ​സ് ഐ​സ​ക്

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ്-19 കേ​ര​ള​ത്തി​ന്‍റെ സാ​ന്പ​ത്തി​ക​നി​ല​യെ സാ​ര​മാ​യി ബാ​ധി​ക്കു​മെ​ന്ന് ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക്. കേ​ര​ള​ത്തി​ൽ 14 പേ​ർ​ക്കു കൊ​റോ​ണ വൈ​റ​സ് സ്ഥി​രീ​ക​രി​ക്കു​ക​യും നൂ​റു ക​ണ​ക്കി​നു പേ​ർ നി​രീ​ക്ഷ​ണ​ത്തി​ലാ​കു​ക​യും ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണു മ​ന്ത്രി​യു​ടെ പ്ര​തി​ക​ര​ണം.

ടൂ​റി​സം നി​യ​ന്ത്ര​ണ​ങ്ങ​ൾ​ക്കു​പു​റ​മേ വ്യാ​പാ​രം കു​റ​യാ​ൻ തു​ട​ങ്ങി​യ​ത് നി​കു​തി​വ​രു​മാ​ന​ത്തി​ൽ ഉ​ട​ൻ പ്ര​തി​ഫ​ലി​ക്കും. ഇ​തി​നൊ​പ്പം കോ​വി​ഡ്-19 ഗ​ൾ​ഫി​ൽ സൃ​ഷ്ടി​ച്ച പ്ര​തി​സ​ന്ധി​യും കേ​ര​ള​ത്തെ ബാ​ധി​ക്കും. ഇ​തു​കൊ​ണ്ടാ​ണ് രോ​ഗ​വ്യാ​പ​നം ത​ട​യാ​ൻ ക​ർ​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യ​തെ​ന്നും ഐ​സ​ക് പ​റ​ഞ്ഞു

പ്ര​തി​രോ​ധം ഊ​ർ​ജി​ത​മാ​ക്കാ​ൻ കേ​ര​ള ഫി​നാ​ൻ​സ് കോ​ർ​പ​റേ​ഷ​നി​ൽ​നി​ന്ന് മെ​ഡി​ക്ക​ൽ സ​ർ​വീ​സ് കോ​ർ​പ​റേ​ഷ​ന് 150 കോ​ടി രൂ​പ ല​ഭ്യ​മാ​ക്കി. പു​തി​യ സാ​ന്പ​ത്തി​ക​വ​ർ​ഷം തു​ട​ങ്ങു​ന്ന​തോ​ടെ സാ​ന്പ​ത്തി​ക​പ്ര​തി​സ​ന്ധി​യി​ൽ അ​യ​വു​ണ്ടാ​കു​മെ​ന്നും ധ​ന​മ​ന്ത്രി പ്ര​തീ​ക്ഷ പ്ര​ക​ടി​പ്പി​ച്ചു.

Related posts

Leave a Comment