സിക്ക വൈറസ് നിറംകെടുത്തിയേക്കുമെന്ന് കരുതുന്ന റിയോ ഒളിമ്പിക്‌സില്‍ താരമാകാനുള്ള ഒരുക്കത്തിലാണ് മാര്‍ക്ക് റ്റോഡു എന്ന 60കാരന്‍. ഇയാള്‍ ഗാലറിയില്‍ കാണികളുടെ ഒപ്പമിരുന്ന് ഒളിമ്പിക്‌സ് കാണാനെത്തുന്നതല്ല. ചില കളികളൊക്കെ കാണിക്കാനും പറ്റുമെങ്കില്‍ ഒരു സ്വര്‍ണം അടിച്ചെടുക്കാനും. അശ്വാഭ്യാസത്തിലാണ് ഈ ന്യൂസിലന്‍ഡുകാരന്‍ മത്സരിക്കുന്നത്. ഈ അതുല്യ അശ്വാഭ്യാസി 1984 ലെ ലോസ് എയ്ഞ്ചല്‍സ് ഒളിമ്പിക്‌സിലും 88ല്‍ സിയോളിലും ഇരട്ട ഒളിമ്പിക് സ്വര്‍ണം നേടിയിരുന്നു 1992, 2000, 2012 ഒളിമ്പിക്‌സുകളിലും മെഡലുകള്‍ നേടിയിരുന്നെങ്കിലും ഇത്തവണ റിയോയിലേക്കുള്ള ടിക്കറ്റ് അപ്രതീക്ഷിതമായിരുന്നു. കഴിഞ്ഞ ദിവസം നടന്ന സെലക്ഷനില്‍ റിക്കാര്‍ഡ് പ്രകടനങ്ങളോടെയാണ് ഈ 60 കാരന്‍ യുവാക്കളെ നിഷ്പ്രഭരാക്കിയത്. ഏഴാം ഒളിമ്പിക്‌സിനാണ് റ്റോഡു തയാറെടുക്കുന്നത്.
ഇത്തവണ സ്വര്‍ണം നേടിയാലും ഏറ്റവും പ്രായം കൂടിയ സ്വര്‍ണമെഡല്‍ ജേതാവെന്ന നേട്ടം റ്റോഡുവിന് ലഭിക്കില്ല. സ്വീഡനില്‍ നിന്നുള്ള ഓസ്കാര്‍ സ്വാനിനാണ് ഈ റിക്കാര്‍ഡ്. 1912 ലെ സ്‌റ്റോക്‌ഹോം ഒളിമ്പിക്‌സില്‍ ഷൂട്ടിങ്ങില്‍ സ്വര്‍ണം നേടുമ്പോള്‍ സ്വാനിന്റെ പ്രായം 64 വയസും 258 ദിവസവും.