ഏ​ഴി​മ​ല​യി​ലു​ണ്ടൊ​രു “അ​റ​ബി’ കു​ടും​ബം! ഗ​ള്‍​ഫി​ല്‍ നി​ന്നെ​ത്തി​യ അ​റ​ബി​ക​ളു​ടെ കുടുംബമല്ല…

പ​യ്യ​ന്നൂ​ര്‍:​ ഏ​ഴി​മ​ല ന​രി​മ​ട​യി​ലെ സ​ലിം​നി​വാ​സി​ല്‍ റീ​ത്താ​യു​ടെ കു​ടും​ബ​ത്തെ “അ​റ​ബി’ കു​ടും​ബം എ​ന്ന് വി​ശേ​ഷി​പ്പി​ക്കാം.​ഗ​ള്‍​ഫി​ല്‍ നി​ന്നെ​ത്തി​യ അ​റ​ബി​ക​ളു​ടെ കു​ടും​ബ​മാ​യ​തി​നാ​ല​ല്ല ഈ ​വി​ശേ​ഷ​ണം.​ റീ​ത്താ​യു​ടെ കു​ടും​ബാം​ഗ​ങ്ങ​ളി​ല്‍ അ​ഞ്ച് പേ​ര്‍ അ​റ​ബി​ക് അ​ധ്യാ​പി​ക​മാ​രാ​ണെ​ന്ന അ​ത്യ​പൂ​ര്‍​വ​മാ​യ സ​വി​ശേ​ഷ​ത​യാ​ണ് ഈ ​വി​ശേ​ഷ​ണ​ത്തി​നാ​ധാ​രം.

കൊ​ല്ലം കു​ണ്ട​റ പ​ട​പ്പ​ക്ക​ര​യി​ല്‍​നി​ന്നും നാ​ല് പ​തി​റ്റാ​ണ്ട് മു​മ്പ് ഏ​ഴി​മ​ല​യി​ലെ​ത്തി​യ​താ​ണ് റീ​ത്ത​യു​ടെ കു​ടും​ബം.​ജീ​വി​ത​യാ​ത്ര​ക്കി​ട​യി​ല്‍ ഭ​ര്‍​ത്താ​വ് പീ​റ്റ​ര്‍ വി​ട​പ​റ​ഞ്ഞി​രു​ന്നു.​നാ​ല് ആ​ണ്‍​മ​ക്ക​ളും ര​ണ്ട് പെ​ണ്‍​മ​ക്ക​ളു​മു​ള്ള റീ​ത്ത​യു​ടെ മൂ​ന്നാ​മ​ത്തെ മ​ക​ന്‍ ജോ​ണ്‍​സ​ന്‍റെ ജീ​വി​ത പ​ങ്കാ​ളി​യാ​യി എ​ത്തി​യ റീ​ന​യാ​ണ് ഈ ​കു​ടും​ബ​ത്തി​ലെ ആ​ദ്യ​ത്തെ അ​റ​ബി അ​ധ്യാ​പി​ക.

ഇ​പ്പോ​ള്‍ ത​ല​ശേ​രി തി​രു​വ​ങ്ങാ​ട് ഹ​യ​ര്‍ സെ​ക്ക​ൻ​ജ​റി സ്‌​കൂ​ള്‍ അ​ധ്യാ​പി​ക​യാ​യ റീ​ന​യാ​ണ് മു​സ്‌​ലീ​മു​ക​ളൊ​ഴി​കെ​യു​ള്ള ന്യൂ​ന​പ​ക്ഷ വി​ഭാ​ഗ​ങ്ങ​ള്‍ അ​റ​ബി​ക് പ​ഠി​ച്ചാ​ലു​ള്ള തൊ​ഴി​ല്‍ സാ​ധ്യ​ത​ക​ളെ പ​റ്റി കു​ടും​ബാ​ഗ​ങ്ങ​ളോ​ട് പ​റ​ഞ്ഞ​ത്. ഈ ​പ്ര​ചോ​ദ​ന​മാ​ണ് മ​റ്റു​ള്ള​വ​ർ​ക്ക് അ​റ​ബി​ക് പ​ഠി​ക്കാ​ന്‍ പ്രേ​ര​ണ​യാ​യ​ത്. ഇ​തേ തു​ട​ര്‍​ന്നാ​ണ് റീ​ത്ത​യു​ടെ കു​ടും​ബാം​ഗ​ങ്ങ​ളി​ല്‍ നാല് പേ​ര്‍ അ​റ​ബി​ക് പ​ഠി​ച്ച് വി​വി​ധ സ്‌​കൂ​ളു​ക​ളി​ല്‍ അ​ധ്യാ​പി​ക​മാ​രാ​യ​ത്.

റീ​ത്ത​യു​ടെ മൂ​ത്ത മ​ക​ന്‍ ബാ​ബു​വി​ന്‍റെ മ​ക​ള്‍ സ്റ്റെ​ഫി​യ മ​ല​പ്പു​റം അ​ങ്ങാ​ടി ജി​എം​എ​ല്‍​പി സ്‌​കൂ​ളി​ലും ര​ണ്ടാ​മ​ത്തെ മ​ക​ന്‍ ചാ​ള്‍​സ​ന്‍റെ മ​ക​ള്‍ ജാ​സ്മി​ന്‍ ക​ണ്ണൂ​ര്‍ ബ​ര്‍​ണ​ശ്ശേ​രി സെ​ന്‍റ് പീ​റ്റേ​ഴ്സ് സ്‌​കൂ​ളി​ലും അ​ധ്യാ​പി​ക​മാ​രാ​ണ്.​മ​റ്റൊ​രു മ​ക​ളാ​യ വി​ജ​യ​കു​മാ​രി​യു​ടെ മൂ​ത്ത മ​ക​ള്‍ ഷി​നി രാ​മ​ന്ത​ളി ജി​എം​യു​പി​സ്‌​കു​ളി​ലും ഷി​നി​യു​ടെ സ​ഹോ​ദ​രി പ്രി​യ കാ​സ​ര്‍​ഗോ​ഡ് കൊ​ള​ത്തൂ​ര്‍ ഗ​വ.​ഹൈ​സ്‌​കൂ​ളി​ലും അ​റ​ബി​ക് അ​ധ്യാ​പി​ക​മാ​രാ​ണ്.

ഇ​വ​ര്‍​ക്ക് തീ​ര്‍​ത്തും അ​പ​രി​ചി​ത​മാ​യി​രു​ന്ന അ​റ​ബി ഭാ​ഷ​യു​ടെ ആ​ദ്യാ​ക്ഷ​ര​ങ്ങ​ള്‍ കു​റി​ക്കാ​ന്‍ തു​ട​ങ്ങി​യ​ത് പ​ത്താം ക്ലാ​സ് പ​ഠ​ന​ത്തി​ന് ശേ​ഷ​മാ​ണ് എ​ന്ന പ്ര​ത്യേ​ക​ത​യു​മു​ണ്ട്.​അ​ഫ്സ​ല്‍ ഉ​ല്‍ ഉ​ല​മ കോ​ഴ്സി​ല്‍ സ്റ്റെ​ഫി​യും പ്രി​യ​യും ബി​എ​ഡും മ​റ്റു​ള്ള​വ​ര്‍ ഡി​ഗ്രി​യും നേ​ടി​യാ​ണ് അ​ധ്യാ​പ​ക ജീ​വി​ത​ത്തി​ലേ​ക്ക് ക​ട​ക്കു​ന്ന​ത്.

Related posts