ചിറ്റൂര്‍ താലൂക്കാശുപത്രിയില്‍ ആംബുലന്‍സിനും കപ്പം; അധികൃതരുടെ നടപടിക്കെതിരേ പ്രതിഷേധം ശക്തമാകുന്നു

PKD-AMBULANCEചിറ്റൂര്‍: സര്‍ക്കാര്‍ ആശുപത്രിയിലേക്കു കടന്നുവരുന്ന സ്വകാര്യ ആംബുലന്‍സ് വാഹനത്തിനു കപ്പം ചുമത്തിയതിനെതിരേ പ്രതിഷേധം ശക്തമാകുന്നു. ചിറ്റൂര്‍ താലൂക്ക് ആശുപത്രി അധികൃതരുടെ നടപടിക്കെതിരേ പ്രതിഷേധം ശക്തമാകുന്നു. വരുന്ന ജൂലൈ ഒന്നുമുതല്‍ നിയമം പ്രാബല്യത്തിലാകുമെന്ന  ആശുപത്രി നിര്‍വഹണസമിതിയുടെ നോട്ടീസും പരസ്യമായി പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

ആശുപത്രിയില്‍ നിന്നും രോഗിയെയോ മൃതശരീരമോ കൊണ്ടുവരുന്നതോ പോകുന്നതോ ആയ എല്ലാ സ്വകാര്യ ആംബുലന്‍സിനും ഇതു ബാധകമെന്നാണ് നോട്ടീസില്‍ വ്യക്തമാകുന്നത്. മറ്റു സര്‍ക്കാര്‍ ആശുപത്രിയിലില്ലാത്ത നിയമം ചിറ്റൂരില്‍ നടപ്പാക്കിയതിനെതിരേ അണിയറയില്‍ സമരമൊരുങ്ങുന്നതായും സൂചനയുണ്ട്.

Related posts