കൊച്ചി: ജില്ലയില്‍ പുതുതായി 44 പേരെ വീടുകളിലും മുന്നുപേരെ ആശുപത്രികളിലെ ഐസൊലേഷന്‍ വാര്‍ഡിലും നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചു. നിരീക്ഷണ കാലയളവ് അവസാനിച്ച 345 പേരെ നിരീക്ഷണപ്പട്ടികയില്‍നിന്ന് ഒഴിവാക്കി. ഇതോടെ ജില്ലയില്‍ വീടുകളില്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 677 ആയി കുറഞ്ഞു.
ഇതില്‍ 522 പേര് ഹൈ റിസ്ക് വിഭാഗത്തിലും 155 പേര് ലോ റിസ്ക് വിഭാഗത്തിലും പെട്ടവരാണ്. കൊച്ചി കോര്‍പറേഷനിൽ 91 പേർ വീടുകളില്‍ നിരീക്ഷണത്തിലുള്ളപ്പോൾ ആലുവ നഗരസഭയിൽ ആരും നിരീക്ഷണത്തിലില്ല.
19 പേരാണ് ജില്ലയിലെ വിവിധ ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്. കോവിഡ് സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്ന അഞ്ചുപേരും കളമശേരി മെഡിക്കല്‍ കോളജിലാണുള്ളത്. രണ്ടു കോവിഡ് കെയര്‍ സെന്ററുകളിലായി 32 പേര് നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്. 30 പേര് തൃപ്പൂണിത്തുറയിലും രണ്ടുപേര്‍ നെടുമ്പാശേരിയിലും.
വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍: നഗരസഭ, പഞ്ചായത്ത് തിരിച്ചുള്ള കണക്ക്. ഐക്കരനാട് 1, ആലങ്ങാട് 11, ആലുവ 0, ആമ്പല്ലൂര്‍ 4, അങ്കമാലി 4, ആരക്കുഴ 2, അശമന്നൂര്‍ 12,ആവോലി 1, ആയവന 6, ചെല്ലാനം 7, ചേന്ദമംഗലം 7, ചേരാനല്ലൂര്‍ 3, ചിറ്റാറ്റുകര 6, ചോറ്റാനിക്കര 4, എടത്തല 3, എളങ്കുന്നപുഴ 7, ഇലഞ്ഞി 5, ഏലൂര്‍ 6,
കൊച്ചി കോര്പറേഷന് 91, കടുങ്ങല്ലൂര്‍ 7, കളമശേരി 16, കാഞ്ഞൂര്‍ 2, കറുകുറ്റി 16, കരുമാല്ലൂര്‍ 7, കവളങ്ങാട് 3, കീഴ്മാട് 10, കിഴക്കമ്പലം 10, കൂത്താട്ടുകുളം 8, കൂവപ്പടി 2, കോതമംഗലം 13, കോട്ടുവള്ളി 16, കുമ്പളം 1, കുമ്പളങ്ങി 6.
കുന്നത്തുനാട് 2, കുന്നുകര 1, കുട്ടമ്പുഴ 2, കുഴുപ്പിള്ളി 3, മലയാറ്റൂര്‍ 26, മണീട് 2, മഞ്ഞള്ളൂര്‍ 9, മഞ്ഞപ്ര 2, മരട് 13, മഴുവന്നൂര്‍ 4, മൂക്കന്നൂര്‍ 1, മൂവാറ്റുപുഴ 6, മുടക്കുഴ 9, മുളന്തുരുത്തി 21, മുളവുകാട് 1, നായരമ്പലം 4, നെടുമ്പാശേരി 9, നെല്ലിക്കുഴി 15, ഞാറക്കല്‍ 6, ഒക്കല്‍ 8, പൈങ്ങോട്ടൂര്‍ 2, പായിപ്ര 11, പാലക്കുഴ 2,ചെങ്ങമനാട് 26, വടക്കേക്കര 5, പല്ലാരിമംഗലം 1, പാമ്പാക്കുട 4, രാമമംഗലം 1, വാരപ്പെട്ടി 2.
വരാപ്പുഴ 8, വെങ്ങോല 8, വേങ്ങൂര്‍ 32, ശ്രീമൂലനഗരം 5, തിരുമാറാടി 3, തുറവൂര്‍ 8, തൃക്കാക്കര 39, പള്ളിപ്പുറം 2, പിണ്ടിമന 5, പൂതൃക്ക 3, പോത്താനിക്കാട് 3, രായമംഗലം 15, തൃപ്പൂണിത്തുറ 6, തിരുവാണിയൂര്‍ 1, എടയ്ക്കാട്ടുവയൽ 5, ഉദയംപേരൂര്‍ 6, വാളകം 2, പിറവം 6, പുത്തന്‍വേലിക്കര 9, പറവൂര്‍ 10, പെരുമ്പാവൂര്‍ 6.