തൃശൂരിൽ ശക്തമായ വേനൽമഴയ്ക്കൊപ്പം കാറ്റും ഇടിമിന്നലും; ചൊ​വ്വൂ​രി​ല്‍ മാ​വ് ര​ണ്ടാ​യി പി​ള​ര്‍​ന്ന് വീ​ണു; മി​ന്ന​ലേ​റ്റെ​ന്ന് സം​ശ​യം

തൃ​ശൂ​ര്‍: ജി​ല്ല​യി​ല്‍ ഇ​ന്നു​പു​ല​ര്‍​ച്ചെ പ​ല​യി​ട​ത്തും പ​ര​ക്കെ മ​ഴ. പു​ല​ര്‍​ച്ചെ ഒ​ന്ന​ര​യോ​ടെ ആ​രം​ഭി​ച്ച മ​ഴ രാ​വി​ലെ എ​ട്ടു​വ​രെ നീ​ണ്ടു​നി​ന്നു. ചി​ല​യി​ട​ങ്ങ​ളി​ല്‍ ശ​ക്ത​മാ​യും ചി​ല​യി​ട​ത്ത് ചാ​റ്റ​ല്‍​മ​ഴ​യു​മാ​യി​രു​ന്നു.

ശ​ക്ത​മാ​യ കാ​റ്റ്് ചി​ല ഭാ​ഗ​ങ്ങ​ളി​ല്‍ അ​നു​ഭ​വ​പ്പെ​ട്ടു. ഇ​ടി​യും മി​ന്ന​ലും മി​ക്ക​യി​ട​ത്തു​മു​ണ്ടാ​യി. ചേ​ര്‍പ്പ് ചൊ​വ്വൂ​രി​ല്‍ പു​ല​ര്‍​ച്ചെ പോ​ള്‍ എ​ന്ന​യാ​ളു​ടെ വീ​ട്ടു​പ​റ​മ്പി​ലെ പ​ടു​കൂ​റ്റ​ന്‍ മാ​വ് ര​ണ്ടാ​യി പി​ള​ര്‍​ന്ന് ഒ​രു വ​ലി​യ ഭാ​ഗം റോ​ഡി​ന് ന​ടു​വി​ലേ​ക്കും മ​റു​ഭാ​ഗം വീ​ടി​നു മു​ക​ളി​ലേ​ക്കും വീ​ണു.

റോ​ഡി​ലേ​ക്ക് വീ​ണ മാ​വി​ന്‍റെ കൊമ്പു​ക​ള്‍ വൈ​ദ്യു​തി ലൈ​നി​ലും പ​തി​ച്ചു. ആ​ള​പാ​യ​മി​ല്ല. ഇ​ടി​മി​ന്ന​ലേ​റ്റാ​ണ് മാ​വ് പി​ള​ര്‍​ന്ന​തെ​ന്ന് സം​ശ​യി​ക്കു​ന്നു. മാ​വി​ന്‍റെ ക​ട​പു​ഴ​ക​യി​ട്ടി​ല്ല.

പ​ത്ത​ടി​യോ​ളം ഉ​യ​ര​ത്തി​ല്‍ വെ​ച്ചാ​ണ് പി​ള​ര്‍​ന്നി​രി​ക്കു​ന്ന​ത്. തൃ​ശൂ​രി​ല്‍ നി​ന്നും ഫ​യ​ര്‍​ഫോ​ഴ്‌​സെ​ത്തി​യാ​ണ് റോ​ഡി​ല്‍ നി​ന്നും മാ​വ് മു​റി​ച്ചുനീ​ക്കി ഗ​താ​ഗ​ത ത​ട​സം നീ​ക്കി​യ​ത്.

Related posts

Leave a Comment