ലക്ഷ്യം ജലസുരക്ഷിതത്വം! ലോകത്തിലെ ഏറ്റവും വലിയ ജലശുദ്ധീകരണശാല അബുദാബിയിൽ

അബുദാബി : ജലസുരക്ഷിതത്വം എന്ന ലക്ഷ്യം മുൻനിർത്തി അബുദാബിയിലെ അൽ തവീല പവർ ആൻഡ് വാട്ടർ കോംപ്ലക്സിലാണ് ലോകത്തിലെ ഏറ്റവും വലിയ ജലശുദ്ധീകരണശാല നിർമാണം പൂർത്തിയായിവരുന്നു.

2022 ൽ പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്ന ഈ ശുദ്ധീകരണശാലയിൽ നിന്നും ദിനംപ്രതി 909200 ക്യൂബിക് മീറ്റർ ശുദ്ധജലമാണ് ലഭ്യമാകുക .

നിലവിലുള്ള 9 ശുദ്ധീകരണശാലകളുടെ ശേഷി വർധിപ്പിക്കാനുള്ള പ്രവർത്തനങ്ങളും നടക്കുന്നതായി ഊർജ്ജ വകുപ്പ് അധികൃതർ അറിയിച്ചു .

അബുദാബിക്കു പുറമെ ഷാർജ, ഉം അൽ ക്വയിൻ ,ഫുജൈറ എന്നീ എമിറേറ്റുകളിൽ ശുദ്ധ ജലമെത്തിക്കുന്നതു നിലവിലുള്ള ഈ 9 ശാലകളിൽ നിന്നാണ് .

മൾട്ടി സ്റ്റേജ് ഫ്ലാഷ് ഡിസ്റ്റിലേഷൻ , മുൾട്ടിപ്പിൾ എഫ്ഫക്റ്റ് ടെക്നോളജി, സീ വാട്ടർ റിവേഴ്‌സ് ഓസ്മോസിസ് എന്നീ ആധുനിക സങ്കേതങ്ങൾ ഉപയോഗിച്ചാണ് കടൽ വെള്ളത്തെ ശുദ്ധജലമാക്കി മാറ്റുന്നത്.

റിപ്പോർട്ട്: അനിൽ സി. ഇടിക്കുള

Related posts

Leave a Comment