പയ്യന്നൂര്‍: വില്പനക്കായി കൊണ്ടുവന്ന മുക്കാല്‍കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍. കണ്ണൂര്‍ സിറ്റിയിലെ നവാസാണ് (33) പയ്യന്നൂര്‍ എക്സൈസ് സംഘത്തിന്റെ പിടിയിലായത്. ഇന്നലെ ഉച്ചക്ക് ഒന്നോടെയാണ് പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷന് പരിസരത്ത് നിന്നും ഇയാള്‍ എക്സൈസ് സംഘത്തിന്റെ പിടിയിലായത്. ഇയാളില്‍ നിന്നും 750 ഗ്രാം കഞ്ചാവ് എക്സൈസ് സംഘം പിടിച്ചെടുത്തു. പയ്യന്നൂര്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ്് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.
പയ്യന്നൂരിലെ വില്പനക്കായി കണ്ണൂര്‍ ഭാഗത്തുനിന്നും കഞ്ചാവ് എത്തുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് കുറച്ചു ദിവസങ്ങളായി ഇയാള്‍ എക്സൈസ് സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു. കണ്ണൂരില്‍ നിന്നാണ് ഇയാള്‍ കഞ്ചാവ് വാങ്ങിയതെന്ന് ചോദ്യം ചെയ്യലില്‍ എക്സൈസ് ഉഉദ്യോഗസ്ഥരോട് സമ്മതിച്ചിട്ടുണ്ട്. ഇയാളില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ കണ്ണൂരിലെ വിതരണക്കാരന് എക്സൈസ് സംഘത്തിന്റെ നിരീക്ഷണത്തിലാണ്. എക്സൈസ് ഇന്‍സ്പെക്ടര്‍ സലിംകുമാര്‍ ദാസ്, പ്രിവന്റീവ് ഓഫീസര്‍മാരായ കെ.ഭാസ്കരന്, സി.സുനേഷ്,സിവില്‍ എക്സൈസ് ഓഫീസര്‍മാരായ വിനോദ്, രാജീവന്, ദീപക്ക്, സമീര്‍, രാജേന്ദ്രന് എന്നിവരടങ്ങുന്ന സംഘമാണ് ആസൂത്രിതമായി ഇയാെള പിടികൂടിയത്.