പീഡനക്കേസില്‍ അറസ്റ്റിലായവരെ കോടതിയില്‍ ഹാജരാക്കും

knr-peedanamശ്രീകണ്ഠപുരം: എട്ടാംക്ലാസ് വിദ്യാര്‍ഥിനിയായ പതിമൂന്നുകാരിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ പ്രതികളെ ഇന്നു തളിപ്പറമ്പ് കോടതിയില്‍ ഹാജരാക്കും. ഏഴിമലയിലെ ജോയി (50), ചെങ്ങളായി നെല്ലിക്കുന്നിലെ യു.കെ. സജി (40) എന്നിവരാണ് അറസ്റ്റിലായത്. പ്രതികളെ ശ്രീകണ്ഠപുരം സിഐ വി. അബ്ദുള്‍റഹീം, എസ്‌ഐ പി.ബി. സജീവ് എന്നിവര്‍ വിശദമായി ചോദ്യം ചെയ്തു. പെണ്‍കുട്ടിയുടെ വീട്ടില്‍ വച്ച് കഴിഞ്ഞ ഏപ്രില്‍ 21ന് ശേഷം രണ്ടുതവണ പീഡിപ്പിച്ചതായി ജോയ് പോലീസിനു മൊഴി നല്‍കി. സജി ഒരുവര്‍ഷം മുമ്പാണു പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. ഇന്നലെയാണ് ഇവരെ അറസ്റ്റ് ചെയ്തത്.

Related posts