ലോകസൗന്ദര്യ മത്സരത്തില്‍ അനാമിക സജീഷിന് ലിറ്റില്‍ മിസ് വേള്‍ഡ് പുരസ്കാരം

ALP-ANAMIKAപത്തനംതിട്ട: ബള്‍ഗേറിയയിലെ ബെര്‍ഗാസില്‍ നടന്ന ലോകസൗന്ദര്യ മത്സരത്തില്‍ വള്ളിക്കോട് തെക്കേത്തുപറമ്പില്‍ അനാമിക സജീഷ് (10) ലിറ്റില്‍ മിസ് വേള്‍ഡ് 2016 ആയി തെരഞ്ഞെടുക്കപ്പെട്ടു. കൈപ്പട്ടൂര്‍ സെന്റ് ഗ്രീഗോറിയോസ് സീനിയര്‍ സെക്കന്‍ഡറി സ്കൂള്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയാണ് അനാമിക സജീഷ് – ജിഷ ദമ്പതികളുടെ മകളാണ്. ഇന്ത്യയെ പ്രതിനിധീകരിച്ച് അനാമിക മാത്രമാണ് മത്സരത്തില്‍ പങ്കെടുത്തത്. 2017 മാര്‍ച്ചില്‍ ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന ലിറ്റില്‍ മോഡല്‍ എര്‍ത്ത് മത്സരത്തിലും അടുത്ത ഒക്ടോബറില്‍ ഇന്ത്യയില്‍ നടക്കുന്ന ലിറ്റില്‍ മിസ് യുറേഷ്യ മത്സരത്തിലും പങ്കെടുക്കാന്‍ അര്‍ഹത നേടിയിട്ടുണ്ട്. ലിറ്റില്‍ മിസ് ടാലന്റ്, ലിറ്റില്‍ മിസ് ഫാഷന്‍ ലുക്ക്, ജൂറി അവാര്‍ഡ് ഫോര്‍ നാഷണല്‍ കോണ്‍സ്റ്റിയൂം അവാര്‍ഡുകളും ലഭിച്ചിട്ടുണ്ട്. അനാമികയുടെ ഏക സഹോദരന്‍ കാര്‍ത്തിക് എല്‍കെജി വിദ്യാര്‍ഥിയാണ്.

Related posts