പോത്തന്‍കോട് : പഠന കാര്യത്തില്‍ മാത്രമല്ല പാഠ്യേതര വിഷയങ്ങളിലും സ്കൂളുകള്‍ ശ്രദ്ധ ചെലുത്തണം എന്ന് എക്‌സൈസ് കമീഷണര്‍ ഋഷിരാജ് സിംഗ് .പോത്തന്‍കോട് ലക്ഷ്മി വിലാസം ഹൈ സ്കൂളില്‍ ഇക്കഴിഞ്ഞ വര്‍ഷത്തില്‍ എസ്എസ്എല്‍സിപരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ 52 വിദ്യാര്‍ഥികളെയും ഒമ്പതു വിഷയങ്ങള്‍ക്കു എ പ്ലസ് നേടിയ 42 വിദ്യാര്‍ഥികളെയും അനുമോദിക്കുന്ന ചടങ്ങായ പ്രതിഭാ സംഗമം 2016 ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം .
തുടര്‍ന്ന് സര്‍ട്ടിഫിക്കറ്റും മെഡലും നല്‍കി വിദ്യാര്‍ഥികളെ അനുമോദിച്ചു .സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ പിടി എ പ്രസിഡന്റ് ഡി. ഷിബു കുമാര്‍ അധ്യക്ഷതവഹിച്ചു. ചടങ്ങില്‍ സായി റീജണല്‍ ഡയറക്ടറും എല്‍എന്‍ സിപി പ്രിന്‍സിപ്പ ലുമായ ഡോ.പി. കിഷോര്‍,സ്കൂള്‍ പ്രിന്‍സിപ്പല്‍ എം.ആര്‍ മായ, മാനേജര്‍ വി.രമ വാര്‍ഡ് മെമ്പര്‍ വി. ഗിരിജാ കുമാരി ,മാതൃസംഗമം കണ്‍വീനര്‍ ഡി.അനിത കുമാരി,ഡെപ്യുട്ടി ഹെഡ് മിസ്ട്രസ് വി.എം.സുജാത മുന്‍ ഹെഡ് മിസ്ട്രസ് ഡി.ഇന്ദിരാമ്മ,പി.എസ് .കൃഷ്ണ വേണി,സ്റ്റാഫ് സെക്രട്ടറി ആര്‍ .റീബ എന്നിവര്‍ പ്രസംഗിച്ചു.