നടിയെന്നതിനേക്കാള്‍ ഗായികയാകാന്‍ ആഗ്രഹം

Madona130716നടി എന്നതിനേക്കാള്‍ താന്‍ എപ്പോഴും ആഗ്രഹിക്കുന്നത് ഗായിക എന്ന പേരില്‍ അറിയപ്പെടാനാണെന്നു നടിയും ഗായികയുമായ മഡോണ സെബാസ്റ്റിയന്‍. ഒരഭിമുഖത്തിലാണ് മഡോണ ഇക്കാര്യം വെളിപ്പെടുത്തിയത്. ഞാന്‍ അഭിനയിക്കുന്ന ചിത്രങ്ങളില്‍ എനിക്ക് പാടാനും ആഗ്രഹമുണ്ട്. എന്നാല്‍ ഞാന്‍ ഒരിക്കലും നിര്‍ബന്ധം പിടിക്കില്ല- മഡോണ പറയുന്നു

എവര്‍ ആഫ്റ്റര്‍ എന്നാണ് മഡോണയുടെ മ്യൂസിക് ബാന്‍ഡിന്റെ പേര്. മഡോണ തന്നെയാണ് സംഘത്തിലെ പ്രധാന ഗായിക. പ്രേമം എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലൂടെയാണ് മഡോണ പ്രേക്ഷകരുടെ മനം കവര്‍ന്നത്. ഇപ്പോള്‍ മലയാളത്തില്‍ കൂടാതെ അന്യഭാഷയില്‍ നിന്നും കൈനിറയെ ഓഫറുകളാണ് മഡോണയെ തേടിയെത്തുന്നത്. പ്രേമത്തിന് ശേഷം തമിഴിലെത്തിയ മഡോണയ്ക്ക് തമിഴകം മുഴുവന്‍ ആരാധകരാണ്.

ഇപ്പോള്‍ പ്രേമത്തിന്റെ തെലുങ്ക് റീമേക്കിലൂടെ നടി തെലുങ്കിലുമെത്തുന്നുണ്ട്. മലയാളത്തില്‍ അവതരിപ്പിച്ച സെലിന്‍ എന്ന കഥാപാത്രത്തെയാണ് മഡോണ തെലുങ്കിലും അവതരിപ്പിക്കുന്നത്. കാതലും കടന്തുപോകും എന്ന ചിത്രത്തിന് ശേഷം വീണ്ടും മഡോണ തമിഴില്‍ അഭിനയിക്കാന്‍ ഒരുങ്ങുകയാണ്. കെവി ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പ്രീപ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നടന്നുവരികയാണ്.

Related posts