മങ്കൊന്പ്: പ്രായപുർത്തിയാകാത്ത കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ മാസങ്ങളായി ഒളിവിൽ കഴിഞ്ഞിരുന്ന അഭിഭാഷകൻ അറസ്റ്റിൽ.
മങ്കൊന്പ് കോട്ടഭാഗം മുറിയിൽ മലയാളം ശ്രീശൈലം വീട്ടിൽ ഉമാശങ്കറിനെ(54) ആണ് പുളിങ്കുന്ന് ഇൻസ്പെക്ടർ രഞ്ജിത്ത് കുമാർ, ഗ്രേഡ് എസ്ഐ ബൈജു, എഎസ്ഐ അനുകുമാർ, സിവിൽ പോലീസ് ഓഫീസർമാരായ ജിതിൻ, മാഹിൻ, നിതിൻ എന്നിവരടങ്ങുന്ന പ്രത്യേക അന്വേഷണ സംഘം അറസ്റ്റുചെയ്തത്.
തമിഴ്നാട്ടിലെ ഒട്ടൻഛത്രം എന്നസ്ഥലത്ത് ഒളിവിൽ കഴിയുകയായിരുന്നു ഇയാൾ. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
കഴിഞ്ഞ അഞ്ചു വർഷത്തിനിടെ നിരവധി തവണ പെണ്‍കുട്ടിയെ വീട്ടിലും പ്രതിയുടെ കാറിൽ മറ്റു സ്ഥലങ്ങളിലും കൊണ്ടു പോയി പീഡിപ്പിച്ചിരുന്നു.
പ്രായപൂർത്തിയായ പെണ്‍കുട്ടി പിന്നീടു പ്രതിയുടെ ഇഷ്ടത്തിനു വഴങ്ങാതെ വന്നതിനാൽ പ്രതി പെണ്‍കുട്ടിയെ ദോഹോപദ്രവം ഏൽപ്പിക്കാൻ തുടങ്ങി.
തുടർന്നുള്ള മാനസിക സംഘർഷത്തിൽ കൈത്തണ്ടയിലെ ഞരന്പ് മുറിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചതിനെ തുടർന്നാണ് സംഭവം വീട്ടുകാരുടെ ശ്രദ്ധയിൽ പെട്ടത്.
ഇതേത്തുടർന്ന് പ്രതി ഒളിവിൽ പോകുകയും മുൻകൂർ ജാമ്യത്തിനായി ജില്ലാകോടതിയിലും തുടർന്ന് ഹൈക്കോടതിയേയും സമീപിച്ചു.
രണ്ടുകോടതിയും മുൻകൂർ ജാമ്യാപേക്ഷ തളളിയതിനെ തുടർന്ന് പ്രതി സുപ്രിംകോടതിയെ സമീപിച്ചുവെങ്കിലും സുപ്രീം കോടതിയും പ്രതിയുടെ അപേക്ഷ തള്ളുകയാണുണ്ടായത്.
പ്രതിക്കതിരേ പോക്സോ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരവും കൂടാതെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 376 വകുപ്പ് പ്രകാരവുമാണ് പുളിങ്കുന്ന് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.