ഒരു ലക്ഷം പേര്‍ക്കു പോലും നിയമനം നല്‍കാന്‍ കഴിഞ്ഞിട്ടില്ല പിന്നല്ലേ 20 ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കുന്നത് ! എല്‍ഡിഎഫിന്റെ പ്രകടന പത്രികയെ പൊങ്കാലയിട്ട് ട്രോളന്മാര്‍…

ഇത്തവണത്തെ എല്‍ഡിഎഫ് പ്രകടന പത്രിക ട്രോളന്മാരുടെ ഇഷ്ടവിഷയമായി മാറിയിരിക്കുകയാണ്. ലക്ഷക്കണക്കിന് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നാണ് എല്‍ഡിഎഫ് പ്രകടന പത്രികയില്‍ പറഞ്ഞിരിക്കുന്നത്.

അഞ്ച് വര്‍ഷത്തിനിടെ പി.എസ്.സി വഴി 95196 പേര്‍ക്ക് മാത്രമാണ് നിയമനം നല്‍കിയതെന്ന മാധ്യമ വാര്‍ത്തകള്‍ ചൂണ്ടിക്കാട്ടിയാണ് പ്രകടന പത്രികയ്ക്കെതിരെ ആളുകള്‍ ട്രോളുമായി രംഗത്തെത്തിയത്.

പി.എസ്.സി മുഖേന എല്‍.ഡി.എഫ് സര്‍ക്കാര്‍ ഒന്നരലക്ഷം പേര്‍ക്ക് നിയമനം നല്‍കിയെന്ന പ്രചാരണം തെറ്റാണെന്ന ആക്ഷേപവുമായി ഒരു പ്രമുഖപത്രം രംഗത്തെത്തിയിരുന്നു.

അഞ്ച് വര്‍ഷം കൊണ്ട് 151513 പേര്‍ക്ക് നിയമന ശുപാര്‍ശ നല്‍കിയെന്നായിരുന്നു മുഖ്യമന്ത്രി അവകാശപ്പെട്ടത്. എന്നാല്‍ വിവരാവകാശ രേഖപ്രകാരം 95196 പേര്‍ക്ക് മാത്രമാണ് നിയമനം ലഭിച്ചതെന്നായിരുന്നു പത്രത്തിന്റെ കണ്ടെത്തല്‍.

പിന്നാലെ ഈ വാര്‍ത്ത തെറ്റാണെന്ന അവകാശവാദവുമായി സി.പി.എമ്മും രംഗത്തെത്തി.അഞ്ച് വര്‍ഷം കൊണ്ട് വെറും 95196 പേര്‍ക്ക് മാത്രം ആണ് നിയമനം നല്‍കിയവരാണ് ഇനി ഭരണം കിട്ടിയാല്‍ 20 ലക്ഷം പേര്‍ക്ക് ജോലി നല്‍കുമെന്ന് പറയുന്നത് എന്ന ആക്ഷേപമാണ് പലരും സാമൂഹിക മാദ്ധ്യമങ്ങളില്‍ ഉന്നയിച്ചിരിക്കുന്നത്.

ഇനി ഈ കണക്കുകള്‍ തെറ്റെന്ന് കരുതിയാല്‍ തന്നെ ഒന്നരലക്ഷം പേര്‍ക്ക് മാത്രം നിയമനം നല്‍കിയ സര്‍ക്കാരാണ് തുടര്‍ഭരണം കിട്ടിയാല്‍ ലക്ഷക്കണക്കിന് തൊഴിലവസരം സൃഷ്ടിക്കുമെന്ന് പറയുന്നതെന്നും ചിലര്‍ പരിഹസിക്കുന്നു.

കാര്‍ഷിക മേഖലയില്‍ അഞ്ച് ലക്ഷം പേര്‍ക്കും കാര്‍ഷികേതര മേഖലയില്‍ പത്ത് ലക്ഷം പേര്‍ക്കും അനൗപചാരിക മേഖലയില്‍ അഞ്ച് ലക്ഷം പേര്‍ക്കും ഉള്‍പ്പെടെ 20 ലക്ഷം തൊഴില്‍ സൃഷ്ടിക്കുമെന്നതാണ് പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനം.

Related posts

Leave a Comment