ജോ ​ജോ​സ​ഫി​ന്റെ അ​ശ്ലീ​ല വീ​ഡി​യോ എ​ല്‍​ഡി​എ​ഫി​ന്റെ നാ​ട​കം ! എ​ല്‍​ഡി​എ​ഫ് എ​ന്തു പ​ണി​യും ചെ​യ്യു​മെ​ന്ന് സു​രേ​ഷ് ഗോ​പി…

തൃ​ക്കാ​ക്ക​ര​യി​ലെ ഇ​ട​തു സ്ഥാ​നാ​ര്‍​ത്ഥി ഡോ. ​ജോ ജോ​സ​ഫി​ന്റെ പേ​രി​ല്‍ വ​ന്ന അ​ശ്ലീ​ല വീ​ഡി​യോ എ​ല്‍​ഡി​എ​ഫി​ന്റെ നാ​ട​ക​മെ​ന്ന് സു​രേ​ഷ് ഗോ​പി എം​പി. എ​ല്‍​ഡി​എ​ഫ് എ​ന്തു പ​ണി​യും ചെ​യ്യു​മെ​ന്നും അ​തൊ​ക്കെ നാ​ട്ടു​കാ​ര്‍​ക്ക് അ​റി​യാ​വു​ന്ന കാ​ര്യ​മാ​ണെ​ന്നും സു​രേ​ഷ് ഗോ​പി പ​റ​ഞ്ഞു. തൃ​ക്കാ​ക്ക​ര​യി​ല്‍ ബി​ജെ​പി സ്ഥാ​നാ​ര്‍​ത്ഥി എ​എ​ന്‍ രാ​ധാ​കൃ​ഷ്ണ​ന്റെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നി​ടെ​യാ​യി​രു​ന്നു സു​രേ​ഷ് ഗോ​പി​യു​ടെ പ്ര​തി​ക​ര​ണം. പി ​സി ജോ​ര്‍​ജി​ന്റെ അ​റ​സ്റ്റ് ഒ​ക്കെ കോ​ട​തി നോ​ക്കി​ക്കോ​ളും. മ​റ്റ് അ​റ​സ്റ്റു​ക​ളെ​ക്കു​റി​ച്ച് മാ​ധ്യ​മ​ങ്ങ​ള്‍​ക്ക് അ​റി​യ​ണ്ടേ. ആ​ഭ്യ​ന്ത​ര​മ​ന്ത്രി​യോ​ട് പോ​യി ചോ​ദി​ക്കൂ. ഇ​തെ​ല്ലാം മു​ഖ്യ​മ​ന്ത്രി​യോ​ട് പോ​യി ചോ​ദി​ച്ചാ​ല്‍ മ​തി​യെ​ന്നും സു​രേ​ഷ് ഗോ​പി പ​റ​ഞ്ഞു. പി ​സി ജോ​ര്‍​ജി​ന്റെ വി​ഷ​യ​മെ​ല്ലാം വി​ശ​ദ​മാ​യി ച​ര്‍​ച്ച ചെ​യ്യേ​ണ്ട​ത് കോ​ട​തി​യി​ലാ​ണ്. കോ​ട​തി അ​ത് നോ​ക്കി​ക്കോ​ളും. പൊ​ലീ​സ് കോ​ട​തി​യെ വ​ഹി​ക്കാ​തി​രു​ന്നാ​ല്‍ മ​തി​യെ​ന്നും സു​രേ​ഷ് ഗോ​പി അ​ഭി​പ്രാ​യ​പ്പെ​ട്ടു. അ​തി​നി​ടെ, ജോ ​ജോ​സ​ഫി​ന്റെ പേ​രി​ല്‍ വ​ന്ന വ്യാ​ജ അ​ശ്ലീ​ല വീ​ഡി​യോ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ണ്ടു​പേ​രെ കൂ​ടി പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ക​ണ്ണൂ​ര്‍…

Read More

ഒരു ലക്ഷം പേര്‍ക്കു പോലും നിയമനം നല്‍കാന്‍ കഴിഞ്ഞിട്ടില്ല പിന്നല്ലേ 20 ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കുന്നത് ! എല്‍ഡിഎഫിന്റെ പ്രകടന പത്രികയെ പൊങ്കാലയിട്ട് ട്രോളന്മാര്‍…

ഇത്തവണത്തെ എല്‍ഡിഎഫ് പ്രകടന പത്രിക ട്രോളന്മാരുടെ ഇഷ്ടവിഷയമായി മാറിയിരിക്കുകയാണ്. ലക്ഷക്കണക്കിന് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നാണ് എല്‍ഡിഎഫ് പ്രകടന പത്രികയില്‍ പറഞ്ഞിരിക്കുന്നത്. അഞ്ച് വര്‍ഷത്തിനിടെ പി.എസ്.സി വഴി 95196 പേര്‍ക്ക് മാത്രമാണ് നിയമനം നല്‍കിയതെന്ന മാധ്യമ വാര്‍ത്തകള്‍ ചൂണ്ടിക്കാട്ടിയാണ് പ്രകടന പത്രികയ്ക്കെതിരെ ആളുകള്‍ ട്രോളുമായി രംഗത്തെത്തിയത്. പി.എസ്.സി മുഖേന എല്‍.ഡി.എഫ് സര്‍ക്കാര്‍ ഒന്നരലക്ഷം പേര്‍ക്ക് നിയമനം നല്‍കിയെന്ന പ്രചാരണം തെറ്റാണെന്ന ആക്ഷേപവുമായി ഒരു പ്രമുഖപത്രം രംഗത്തെത്തിയിരുന്നു. അഞ്ച് വര്‍ഷം കൊണ്ട് 151513 പേര്‍ക്ക് നിയമന ശുപാര്‍ശ നല്‍കിയെന്നായിരുന്നു മുഖ്യമന്ത്രി അവകാശപ്പെട്ടത്. എന്നാല്‍ വിവരാവകാശ രേഖപ്രകാരം 95196 പേര്‍ക്ക് മാത്രമാണ് നിയമനം ലഭിച്ചതെന്നായിരുന്നു പത്രത്തിന്റെ കണ്ടെത്തല്‍. പിന്നാലെ ഈ വാര്‍ത്ത തെറ്റാണെന്ന അവകാശവാദവുമായി സി.പി.എമ്മും രംഗത്തെത്തി.അഞ്ച് വര്‍ഷം കൊണ്ട് വെറും 95196 പേര്‍ക്ക് മാത്രം ആണ് നിയമനം നല്‍കിയവരാണ് ഇനി ഭരണം കിട്ടിയാല്‍ 20 ലക്ഷം പേര്‍ക്ക് ജോലി നല്‍കുമെന്ന് പറയുന്നത്…

Read More

പ്രചരണത്തിനിടെ ദാ കിടക്കുന്നു ഓടയില്‍ ! സ്ലാബ് തകര്‍ന്ന് ഓടയില്‍ വീണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയും പാര്‍ട്ടി പ്രവര്‍ത്തകരും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു…

ആറ്റിങ്ങള്‍ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഒ.സ് അംബികയ്ക്ക് പ്രചരണത്തിനിടെ അപകടം. സ്ലാബ് തകര്‍ന്ന് ഓടയില്‍ വീണ സ്ഥാനാര്‍ഥി പരിക്കേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു. വോട്ടര്‍മാരെ നേരിട്ട് കണ്ട് വോട്ട് അഭ്യര്‍ഥിക്കുന്ന വേളയില്‍ ഇന്നലെ ഉച്ചയ്ക്ക് 12 മണിക്ക് കാരേറ്റ് ആയിരുന്നു അപകടം. പുളിമാത്ത് പഞ്ചായത്തിലായിരുന്നു സ്ഥാനാര്‍ഥിയുടെ പര്യടനം. കാരേറ്റ് കവലയിലെ കടകളില്‍ കയറി വോട്ട് തേടുന്നതിന് ഇടയില്‍ ആയിരുന്നു അപ്രതീക്ഷിത സംഭവം. സ്ഥാനാര്‍ഥിക്ക് ഒപ്പം വീണ പാര്‍ട്ടി പ്രവര്‍ത്തകരായ ആറു പേര്‍ക്കും പരുക്കില്ല. പുളിമാത്ത് പഞ്ചായത്ത് ഓഫിസിന് സമീപത്തെ ഓടയില്‍ സ്വകാര്യ വ്യക്തി നിര്‍മിച്ച സ്ലാബാണ് തകര്‍ന്നത്. അപകടം നടന്ന ഉടന്‍ സ്ഥാനാര്‍ഥിയെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച് പരിശോധന നടത്തി. മൂന്നു മണിക്കൂര്‍ സമയത്തെ വിശ്രമത്തിനു ശേഷം നാലു മണിയോടെ സംഘം പഞ്ചായത്ത് പര്യടനം പുനരാരംഭിച്ചു.

Read More

വല്യ വീരവാദം പറഞ്ഞാല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മൂക്കുംകുത്തി വീഴും; ഈ നിലയില്‍ പോയാല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഇല്ലാതാകുന്ന ഒരു സാഹചര്യം ഉണ്ടാകും; പ്രതികരണവുമായി അരുണ്‍ ഗോപി…

തദ്ദേശ തെരഞ്ഞെടുപ്പ് വിജയത്തില്‍ ഇടതുമുന്നണി വന്‍വിജയം നേടിയതില്‍ പ്രതികരണവുമായി സംവിധായകന്‍ അരുണ്‍ഗോപി. വിജയത്തില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി ആവശ്യത്തിലധികം ആഹ്ലാദിച്ചാല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് ‘മൂക്കുംകുത്തി വീഴുമെന്നാണ് അരുണ്‍ ഗോപി പ്രതികരിച്ചത്. ഒരു മലയാളം വാര്‍ത്താ ചാനലിനോടായിരുന്നു അരുണ്‍ ഗോപിയുടെ പ്രതികരണം. അരുണ്‍ ഗോപിയുടെ വാക്കുകള്‍ ഇങ്ങനെ…’ഞാന്‍ ഇടതുപക്ഷ അനുഭാവിയാണ്. യഥാര്‍ഥത്തില്‍ ഇപ്പോള്‍ നടക്കുന്ന ഭരണത്തോട് വിയോജിപ്പ് ഉണ്ട്. ഈ രീതിയില്‍ പോയാല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഇല്ലാതാകുന്ന ഒരു സാഹചര്യം ഉണ്ടാകും. തദ്ദേശ തെരഞ്ഞെടുപ്പിലെ വിജയത്തില്‍ വല്യ വീരവാദം പറഞ്ഞുകൊണ്ട് നടന്നാല്‍ അടുത്ത നിയമസഭാ തെരെഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് മൂക്കുംകുത്തി വീഴും.’അരുണ്‍ ഗോപി പറയുന്നു. പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് കഴിവില്ലാത്തതുക്കൊണ്ടാണ് എല്‍ഡിഎഫ് വിജയിച്ചതെന്നും അരുണ്‍ വിലയിരുത്തി. രാഷ്ട്രീയ അന്തരീക്ഷം പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് അനുകൂലമായിരുന്നുവെങ്കിലും അത് വേണ്ടവിധം മുതലെടുക്കാന്‍ അവര്‍ക്ക് കഴിഞ്ഞിരുന്നില്ലെന്നും അരുണ്‍ ഗോപി അഭിപ്രായപ്പെട്ടു. എന്നാല്‍ അഴിമതി ആരോപണം യു.ഡി.എഫിന്…

Read More

കൊല്ലാം പക്ഷെ തോല്‍പ്പിക്കാനാവില്ല ! കാരാട്ട് ഫൈസല്‍ ജയിച്ച വാര്‍ഡില്‍ സ്വന്തം വോട്ടുപോലും സ്വര്‍ണക്കടത്ത് കേസ് പ്രതിയ്ക്ക് മറിച്ച് എല്‍ഡിഎഫ് സ്ഥാനാര്‍ഥി;എല്‍ഡിഎഫിന്റെ ഔദ്യോഗിക സ്ഥാനാര്‍ഥിയ്ക്ക് പൂജ്യം വോട്ട് കിട്ടുന്നത് ചരിത്രത്തില്‍ ആദ്യം…

ഇടതുമുന്നണി അവസാന നിമിഷം സീറ്റ് നിഷേധിച്ചിട്ടും സ്വതന്ത്രനായി മത്സരിച്ച് കാരാട്ട് ഫൈസല്‍ വിജയിക്കുമ്പോള്‍ ജയിക്കുന്നത് സ്വര്‍ണക്കടത്ത് രാഷ്ട്രീയം തന്നെ. ഫൈസലിനെ ഇഡി ചോദ്യം ചെയ്തതിനെത്തുടര്‍ന്ന് രാഷ്ട്രീയ ധാര്‍മികത തെളിയിക്കാനെന്ന മട്ടില്‍ അദ്ദേഹത്തെ മാറ്റി ഒരു ഡമ്മി സ്ഥാനാര്‍ഥിയെ നിര്‍ത്തുകയായിരുന്നു. എല്‍ഡിഎഫിന്റെ ഔദ്യോഗിക സ്ഥാനാര്‍ഥി അടക്കം വോട്ടുകള്‍ ഫൈസലിനു മറിച്ചതോടെ ഫൈസല്‍ നേടിയത് വന്‍ വിജയം. ചരിത്രത്തിലാദ്യമായി ഇടതുപക്ഷത്തിന്റെ ഔദ്യോഗിക സ്ഥാനാര്‍ഥി സംപൂജ്യനാകുകയും ചെയ്തു. ഇടതുപക്ഷത്തിന്റെ സ്ഥാനാര്‍ഥിയായി മത്സരിച്ച ഐഎന്‍എല്ലിന്റെ സ്ഥാനാര്‍ഥി അബ്ദുള്‍ റഷീദിന് ഒറ്റവോട്ടു പോലും കിട്ടിയില്ലെന്നു പറയുമ്പോള്‍ എന്താണ് ഇവിടെ സംഭവിച്ചതെന്ന് പകല്‍പോലെ വ്യക്തം. 568 വോട്ട് നേടിയ കാരാട്ട് ഫൈസല്‍ 72 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ജയിച്ചു കയറിയത്. ഫൈസലിന്റെ അപരന്‍ ഏഴു വോട്ടുകള്‍ നേടുകയും ചെയ്തു. എല്‍ഡിഎഫിന്റെ ഔദ്യോഗിക സ്ഥാനാര്‍ഥി ഒ.പി റഷീദിനായി കാര്യമായ ഒരു പ്രചരണവുമില്ലായിരുന്നു. മുസ്ലീം ലീഗ് സ്ഥാനാര്‍ഥി കെ.കെ.എ കാദറാണ്…

Read More

ജോസ് കെ മാണി എല്‍ഡിഎഫില്‍; കോണ്‍ഗ്രസില്‍ നിന്ന് നേരിട്ടത് കടുത്ത അനീതിയെന്നും യുഡിഎഫ് കെ എം മാണിയെ ചതിച്ചെന്നും ജോസ് കെ മാണി…

കേരളാ കോണ്‍ഗ്രസ് എം ഇനി എല്‍ഡിഎഫിന്റെ ഭാഗം. പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ മാണിയുടെ നേതൃത്വത്തില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് എല്‍ഡിഎഫില്‍ ചേരുന്ന കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ പാലയും കാഞ്ഞിരപ്പള്ളിയുമുള്‍ പ്പെടെയുള്ള 12 സീറ്റുകള്‍ കേരളാ കോണ്‍ഗ്രസ് എമ്മിന് നല്‍കാന്‍ എല്‍ഡിഎഫില്‍ ധാരണയായി. കോണ്‍ഗ്രസില്‍ നിന്ന് നേരിട്ടത് കടുത്ത അനീതിയാണെന്നും യുഡിഎഫ് കെ.എം മാണിയെ അപമാനിച്ചുവെന്നും ജോസ് കെ മാണി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പാലാ ഉപതെരഞ്ഞെടുപ്പില്‍ ചതിയുണ്ടാ യെന്നും ജോസ് കെ മാണി വ്യക്തമാക്കി. പാലാ സീറ്റ്പാ​ലാ സീ​റ്റ് കേരള കോ​ണ്‍​ഗ്ര​സ് -എം ​ജോ​സ് വി​ഭാ​ഗ​ത്തി​നു വേ​ണ​മെ​ന്ന് അ​വ​ർ ആ​വ​ശ്യം ഉ​ന്ന​യി​ച്ചി​ട്ടു​ണ്ട്. പാ​ർ​ട്ടി​യു​ടെ കേ​ന്ദ്ര​മെ​ന്ന നി​ല​യി​ലും കെ.​എം. മാ​ണി മ​ത്സ​രി​ച്ച മ​ണ്ഡ​ലം എ​ന്ന നി​ല​യി​ലും ഏ​റ്റ​വും ആ​ദ്യം അ​വ​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന സീ​റ്റാ​ണ​ത്. എ​ൻ​സി​പി​യു​ടെ സി​റ്റിം​ഗ് സീ​റ്റാ​യ​തി​നാ​ൽ ശ​ക്ത​മാ​യ എ​തി​ർ​പ്പ് ആ​ദ്യം ത​ന്നെ പ്ര​ക​ട​മാ​ക്കി​യി​രു​ന്നു.…

Read More

അടി മക്കളേ…യുഡിഎഫ് സര്‍ക്കാര്‍ അധികാരമൊഴിയുമ്പോള്‍ കേരളത്തില്‍ ഉണ്ടായിരുന്നത് 29 ബാറുകള്‍ ! ഇന്ന് കേരളത്തിലുള്ളത് 540 ബാറുകള്‍; പിണറായി സര്‍ക്കാരിന്റെ ‘മദ്യ വര്‍ജ്ജനം’ വന്‍ വിജയമാവുമ്പോള്‍…

മദ്യവര്‍ജ്ജനം നടപ്പാക്കുമെന്ന് പറഞ്ഞ അധികാരത്തിലേറിയ പിണറായി സര്‍ക്കാര്‍ ഇതുവരെ കേരളത്തില്‍ വിറ്റഴിച്ചത് 50000കോടിയിലേറെ രൂപയുടെ മദ്യം. യുഡിഎഫ് സര്‍ക്കാര്‍ അധികാരമൊഴിയുമ്പോള്‍ 29 ബാറുകള്‍ ഉണ്ടായിരുന്ന കേരളത്തില്‍ ഇന്ന് 540 ബാറുകള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നു എന്ന് വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നു. മദ്യ നിരോധനമല്ല മദ്യ വര്‍ജ്ജനത്തിലൂടെ മദ്യ ഉപഭോഗം കുറച്ചു കൊണ്ടുവരികയാണ് തങ്ങളുടെ ലക്ഷ്യമെന്ന് പറഞ്ഞ് അധികാരത്തിലേറിയ സര്‍ക്കാരാണ് ഇരുപത് ഇരട്ടിയോളം ബാറുകള്‍ക്ക് അനുമതി കൊടുത്തിരിക്കുന്നത്. എല്‍.ഡി.എഫ് വരും എല്ലാം ശരിയാകും എന്ന് പറഞ്ഞ് അധികാരത്തിലേറിയെ ഇടതു സര്‍ക്കാര്‍ തിരഞ്ഞെടുപ്പ് പ്രചാരണവേദികളില്‍ ഇറക്കിയ പരസ്യം വെറുംവാക്കായി. മദ്യത്തിന്റെ ഉപയോഗവും ലഭ്യതയും കുറയ്ക്കാന്‍ കര്‍ശനമായ നടപടികള്‍ എടുക്കും എന്ന് ഇന്നസെന്റ് എം.പി പരസ്യവാചകത്തില്‍ ഊന്നിപറയുന്നു. എന്നാല്‍ അടുത്ത തിരഞ്ഞെടുപ്പ് വരാന്‍ ഇനി ഒന്നരവര്‍ഷം മാത്രമുള്ളപ്പോള്‍ കേരളം കുടിച്ചുതീര്‍ത്തതിന്റെ പുറത്തുവരുന്ന കണക്കുകള്‍ ഞെട്ടിക്കുന്നതാണ്. പ്രോപ്പര്‍ ചാനല്‍ പ്രവര്‍ത്തകര്‍ സമര്‍പ്പിച്ച വിവരാവകശരേഖയിലെ ചോദ്യങ്ങള്‍ക്ക്…

Read More

അടിപൊളി ! എന്‍ഡിഎ സ്ഥാനാര്‍ഥി രവീശ തന്ത്രിയില്‍ നിന്നും അനുഗ്രഹം വാങ്ങി എല്‍ഡിഎഫ് സ്ഥാനാര്‍ഥി ശങ്കര്‍ റൈ; മഞ്ചേശ്വരത്ത് സ്വന്തം സ്ഥാനാര്‍ഥി എല്‍ഡിഎഫിനെ വെട്ടിലാക്കുന്നത് ഇങ്ങനെ…

മഞ്ചേശ്വരത്ത് സിപിഎമ്മിന് ഒന്നിനു പിറകെ ഒന്നായി തലവേദന സൃഷ്ടിച്ച് സ്ഥാനാര്‍ഥി ശങ്കര്‍ റൈ. ശബരിമല വിഷയത്തില്‍ താന്‍ വിശ്വാസികള്‍ക്കൊപ്പമാണെന്നു പ്രഖ്യാപിച്ച ശങ്കര്‍റൈ ഇപ്പോള്‍ മഞ്ചേശ്വരത്തെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി രവീശ തന്ത്രിയില്‍ നിന്ന് അനുഗ്രഹം വാങ്ങിയതാണ് സിപിഎമ്മിനെ വീണ്ടും പ്രതിരോധത്തിലാക്കിയിരിക്കുന്നത്. കാസര്‍ഗോഡ് പ്രസ് ക്ലബ്ബില്‍ നടന്ന മുഖാമുഖം പരിപാടിക്കിടെയായിരുന്നു ശങ്കര്‍ റൈ രവീശ തന്ത്രിയില്‍ നിന്ന് അനുഗ്രഹം വാങ്ങിയത്. എന്‍.ഡി.എ സ്ഥാനാര്‍ഥി രവീശതന്ത്രിയുടെ വലതുകൈ പിടിച്ച് ശങ്കര്‍ റൈ സ്വന്തം നെറുകയില്‍ വെയ്ക്കുകയായിരുന്നു. അതേസമയം തന്ത്രിയായതിനാലാണ് അനുഗ്രഹം വാങ്ങിയതെന്നാണ് ശങ്കര്‍ റൈ പ്രതികരിച്ചത്. സംഭവം ബിജെപിയും കോണ്‍ഗ്രസും ഏറ്റെടുത്തു കഴിഞ്ഞു. ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് തൊട്ടു പിന്നാലെ തന്നെ സിപിഎമ്മിനെതിരേ ബി.ജെ.പിയുമായി വോട്ടു കച്ചവടം ആരോപിച്ചിട്ടുള്ള യു.ഡി.എഫ് ഇതിനുള്ള തെളിവായിട്ടാണ് സംഭവത്തെ ചൂണ്ടിക്കാണിക്കുന്നത്. ശങ്കര്‍ റൈ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ സംഘപരിവാറുകാരനാണെന്നായിരുന്നു കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ള രാമചന്ദ്രന്‍ ആരോപിച്ചത്. മഞ്ചേശ്വരത്ത് മുസ്ലീംലീഗും…

Read More

പിണറായിയെന്നു കേള്‍ക്കുമ്പോള്‍ അഭിമാനിക്കും, ചിലര്‍ ഭയക്കും, ചിലര്‍ കിടന്നു മോങ്ങും, ജിഷ്ണുവിന്റെ പോസ്റ്റ് വൈറലാകുന്നു, മുഖ്യമന്ത്രി പിണറായിക്ക് സോഷ്യല്‍മീഡിയില്‍ പൊങ്കാല, ആഷിഖ് അബുവും സര്‍ക്കാരിനെതിരേ

നെഹ്‌റു കോളജ് അധികൃതരുടെ മാനസിക പീഡനത്തില്‍ മനംനൊന്ത് ജീവനൊടുക്കിയ ജിഷ്ണു പ്രണോയിയുടെ പഴയ ഫേസ്ബുക്ക് പോസ്റ്റുകള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു. ജിഷ്ണു മുഖ്യമന്ത്രി പിണറായി വിജയന് അഭിവാദ്യം അര്‍പ്പിച്ച് ഫേസ്ബുക്കില്‍ ുപോസ്റ്റിട്ടിരുന്നു. അതാണ് എതിരാളികളും അനുകുലിക്കുന്നവരും ഷെയര്‍ ചെയ്യുന്നത്. കോളജ് പഠനകാലത്ത് സജീവ എസ്എഫ്‌ഐ പ്രവര്‍ത്തകനായിരുന്നു ജിഷ്ണു. അമ്മ മഹിജയും സിപിഎം അനുഭാവിയും സജീവ പ്രവര്‍ത്തകയുമാണ്. കഴിഞ്ഞ വര്‍ഷം പിണറായി വിജയന്‍ ഭരണം  ഏറ്റെടുക്കുമ്പോള്‍ ജിഷ്ണു ഫേസ്ബുക്കില്‍ കമന്റ് ചെയ്ത പോസ്റ്റുകളാണ് വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുന്നത്.‘പിണറായിയെന്നു കേള്‍ക്കുമ്പോള്‍ അഭിമാനിക്കും, ചിലര്‍ ഭയക്കും, ചിലര്‍ കിടന്നു മോങ്ങും, അഭിമാനം കൊള്ളുന്നു ഇരട്ടച്ചങ്കുള്ള ഈ ജനനേതാവിനെ ഓര്‍ത്ത്, ലാല്‍സലാം’–ഇതാണു നിയമസഭാ തിരഞ്ഞെടുപ്പിലെ എല്‍ഡിഎഫ് വിജയത്തിനു ശേഷം ജിഷ്ണു ഫേസ്ബുക്കിലിട്ട പോസ്റ്റ്. ഇതിനിടെ സോഷ്യല്‍മീഡിയയില്‍ മുഖ്യമന്ത്രി പിണറായി വിജയനും പോലീസിനുമെതിരേ പ്രതിഷേധം കത്തിപ്പടരുകയാണ്. മുഖ്യമന്ത്രിയുടെ ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജില്‍ സര്‍ക്കാരിനെതിരേ ചീത്തവിളി ഉയരുകയാണ്.…

Read More