കഥ പറയുമ്പോള്‍…! ബസ് ഡ്രൈവര്‍ക്കു പിന്നാലെ കബാലിയുടെ ടിക്കറ്റുമായി തിയറ്ററുകാര്‍; ആരാണിയാള്‍ എന്നറിഞ്ഞാല്‍ നിങ്ങളുടെ അദ്ഭൂതം ഒന്നുകൂടി കൂടും

rajaniചെന്നൈ: കബാലിയുടെ ടിക്കറ്റ് ലഭിക്കാന്‍ മന്ത്രിമാരുടെവരെ ശിപാര്‍ശയാണ് തമിഴ്‌നാട്ടില്‍. എന്നാല്‍ തിയറ്ററുകാര്‍ കബാലിയുടെ ടിക്കറ്റുമായി ഒരാളുടെ പിന്നാലെ നടക്കുന്ന സംഭവം നിങ്ങള്‍ കേട്ടിട്ടുണ്ടോ? ആരാണിയാള്‍ എന്നറിഞ്ഞാല്‍ നിങ്ങളുടെ അദ്ഭൂതം ഒന്നുകൂടി കൂടും. ബിഎംടിസിയിലെ റിട്ടയേഡ് ബസ് ഡ്രൈവറായ രാജ് ബഹദൂര്‍. 1970 കാലഘട്ടത്തില്‍ രാജ് ഓടിച്ചിരുന്ന ബസിലെ കണ്ടക്ടറായിരുന്നു ശിവാജി റാവു ഗെയ്ക്‌വാദ്.

ഈ പേര് അധികം പേര്‍ക്ക് പരിചയം കാണില്ല. എന്നാല്‍ രജനികാന്ത് എന്നു പറഞ്ഞാല്‍ കാര്യങ്ങള്‍ വ്യക്തമാകും. രജനികാന്തിന് ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടിലെ രണ്ടുവര്‍ഷത്തെ കോഴ്‌സ് പഠിക്കാന്‍ സഹായിച്ചതും രാജ് ആണ്. അപൂര്‍വ രാഗങ്ങള്‍ എന്ന ചിത്രത്തിലൂടെ രജനികാന്ത് സിനിമയിലെത്തി. പിന്നീട് സംഭവിച്ചതെല്ലാം ചരിത്രം.

സൂപ്പര്‍ സ്റ്റാര്‍ ആയപ്പോള്‍ പലതവണ സഹായ വാഗ്ദാനങ്ങളുമായി രജനികാന്ത് തന്നെ വിളിച്ചിരുന്നുവെന്ന് രാജ് പറയുന്നു. പക്ഷെ സുഹൃദ് ബന്ധത്തെ ചൂഷണം ചെയ്യാന്‍ ആഗ്രഹിക്കാത്തതുകൊണ്ട് അതൊന്നും സ്വീകരിച്ചില്ല. കബാലിയുടെ ആദ്യ ഷോ കണ്ടതിനുശേഷം രജനികാന്തിനെ വിളിക്കും- രാജ് പറഞ്ഞു നിര്‍ത്തി. രാജ് തങ്ങളുടെ തിയറ്ററില്‍ വന്ന് കബാലി കണ്ടാല്‍ രജനികാന്ത് വന്ന് സിനിമ കാണുന്നതുപോലയാണെന്നാണ് തിയറ്റര്‍ ഉടമകള്‍ പറയുന്നത്.

Related posts