എല്ലാം മാനസിക വിഭ്രാന്തി ! കൊച്ചിയിലും തിരുവനന്തപുരത്തും നടന്നത് എം.കെ.ദാമോദരന്‍ സ്‌പോണ്‍സേര്‍ഡ് അക്രമം: പി.സി.ജോര്‍ജ്

PCകോട്ടയം: ഹൈക്കോടതി പരിസരത്തും തിരുവനന്തപുരത്തെ കോടതി പരിസരത്തും മാധ്യമപ്രവര്‍ത്തകരെ അഭിഭാഷകര്‍ ആക്രമിച്ച സംഭവം എം.കെ.ദാമോദരന്‍ സ്‌പോണ്‍സേര്‍ഡ് പ്രോഗ്രാമായിരുന്നുവെന്ന് പി.സി.ജോര്‍ജ് എംഎല്‍എ ആരോപിച്ചു. കോട്ടയത്ത് വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം ആരോപിച്ചത്.

മുഖ്യമന്ത്രിയുടെ നിയമോപദേശക സ്ഥാനത്തു നിന്നും മാറേണ്ടി വന്നതിലുള്ള മാനസിക വിഭ്രാന്തിയാണ് ദാമോദരന്‍ കാണിക്കുന്നത്. കോടതി പരിസരത്ത് അഭിഭാഷക ഗുണ്ടകള്‍ അഴിഞ്ഞാടിയാല്‍ അതിനു മദ്ധ്യസ്ഥയ്ക്ക് പോകുന്ന നാണംകെട്ട മുഖ്യമന്ത്രിയാണ് കേരളം ഭരിക്കുന്നതെന്നും പി.സി.ജോര്‍ജ് ആരോപിച്ചു.

Related posts