പാലക്കാട്: കൊല്‍ക്കത്ത സ്വദേശിയായ അലബന്ത ബിശ്വാസിന്റെ ഭാര്യ ബിലാസി ബിശ്വാസ് എന്ന 28 വയസ്സുളള യുവതിയേയും മൂന്നര വയസ്സുളള മകന് പ്രണോയ് ബിശ്വാസിനേയും ജൂലൈ നാല് മുതല്‍ പാലക്കാട്ട് ചെട്ടിതെരുവില് ് നിന്ന് കാണ്മാനില്ല. വെളുത്ത നിറം 150 സെ.മീ ഉയരം. കാണാതാവുമ്പോള്‍ പിങ്ക് നിറത്തിലുളള സാരിയാണ് വേഷം. മൂക്കുത്തി ധരിച്ചിട്ടുണ്ട്.11 വര്‍ഷമായി ഭര്‍ത്താവിനോടൊത്ത് യുവതി പാലക്കാട് താമസിച്ചു വരികയായിരുന്നു. മലയാളം, ഹിന്ദി, ബംഗാളി ഭാഷകള്‍ സംസാരിക്കും. എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ പാലക്കാട് ടൗണ്‍ നോര്‍ത്ത് പോലീസ് സ്റ്റേഷനില്‍ അറിയിക്കണം. ഫോണ്‍: 0491: 2502375, 9497980633, 9497962912.
കൊല്‍ക്കത്ത സ്വദേശികളായ അമ്മയെയും മകനെയും കാണാനില്ലെന്നു പരാതി
