തിരുവനന്തപുരം: കോവിഡ് പശ്ചാത്തലത്തില്‍ കെഎസ്ഇബി ആശ്വാസ പദ്ധതികള്‍ നടപ്പിലാക്കുന്നതിന് തീരുമാനമെടുത്തതായി മുഖ്യമന്ത്രി പിണറായി വിജയൻ.
500 വാട്സ് വരെ കണക്ടഡ് ലോഡുള്ള പ്രതിമാസ ശരാശരി ഉപഭോഗം 30 യൂണിറ്റ് വരെയുള്ള ഗാർഹിക ഉപഭോക്താക്കൾക്ക് സര്‍ക്കാര്‍ സബ്സിഡിയോടുകൂടി സൗജന്യമായി വൈദ്യുതി നൽകുമെന്ന് അദ്ദേഹം അറിയിച്ചു.
നേരത്തെ പ്രതിമാസ ശരാശരി ഉപഭോഗം 20 യൂണിറ്റ് വരെയുള്ള ഗാർഹിക ഉപഭോക്താക്കൾക്കായിരുന്നു ഈ ആനുകൂല്യം നൽകിവന്നത്.
1000 വാട്സ് വരെ കണക്ടഡ് ലോഡ് ഉള്ളതും പ്രതിമാസ ശരാശരി ഉപഭോഗം 50 യൂണിറ്റ് വരെ മാത്രം ഉപഭോഗമുള്ളതുമായ ബിപിഎൽ വിഭാഗത്തിൽപ്പെടുന്ന ഗാർഹിക ഉപഭോക്താക്കൾക്ക് യൂണിറ്റ് ഒന്നിന് 1.50 രൂപയായി നിശ്ചയിച്ചു.
നേരത്തെ ഇത് 20 യൂണിറ്റ് വരെ മാത്രം ഉപഭോഗമുള്ള ബിപിഎൽ കുടുംബങ്ങൾക്കാണ് നൽകിയിരുന്നത്.
വാണിജ്യ വ്യാവസായിക ഉപഭോക്താക്കൾക്ക് മെയ് മാസത്തെ ഫിക്സഡ്/ഡിമാൻഡ് ചാർജിൽ 25 ശതമാനം ഇളവ് നൽകി.
സിനിമ തീയറ്ററുകൾക്ക് മെയ് മാസത്തെ ഫിക്സഡ്/ഡിമാൻഡ് ചാർജിൽ 50 ശതമാനം ഇളവും നൽകും. ഇളവുകൾ കഴിച്ച് ബാക്കിയുള്ള തുക പലിശഹിതമായ മൂന്ന് തവണകളായി സെപ്റ്റംബർ 30 വരെ അടയ്ക്കാം.
ഈ കാലയളിവിലെ ബിൽത്തുക ഭാഗികമായോ പൂർണമായോ അടച്ചിട്ടുണ്ടെങ്കിൽ തുടര്‍ന്നുള്ള ബില്ലുകളില്‍ ക്രമപ്പെടുത്തി നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.