അമ്പലപ്പുഴ: 16 കാരിയെ പീഡിപ്പിക്കാന്‍ ശ്രമം.എസ് ഐക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. പുന്നപ്ര പോലീസ് സ്‌റ്റേഷനിലെ എസ്‌ഐശ്വാം മോനെ തിരെ പെണ്‍ക്കുട്ടിയുടെ പരാതിയിന്മേലാണ് പുന്നപ്ര പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.ഇന്നലെ (വ്യാഴം) രാത്രി 8 30 ഓടെയായിരുന്നു കേസിനാസ്പദമായ സംഭവം. എസ്.ഐ വാടകക്കു താമസിച്ചു വരുന്ന സ്വകാര്യ ലോഡ്ജിലേക്ക് പെണ്‍ക്കുട്ടിയെ എസ്‌ഐ വിളിപ്പിക്കുകയായിരുന്നു എന്ന് പരാതിയില്‍ പറയുന്നു.
സംശയം തോന്നിയ സമീപവാസികളായ നാട്ടുകാര്‍ ബഹളം വെക്കുകയും അടച്ചിട്ടിരുന്ന മുറി ബലമായി തുറപ്പിക്കുകയുമായിരുന്നു. ബഹളത്തിനിടയില്‍ പെണ്‍കുട്ടി ഓടി രക്ഷപെട്ടു. ക്ഷുഭിതരായ നാട്ടുകാര്‍ എസ് ഐയെ മര്‍ദ്ദിച്ചവശനാക്കി.സംഭവമറിഞ്ഞെത്തിയ പുന്നപ്ര പോലീസ് ഇദ്ദെഹത്തെ വണ്ടാനം മെഡിക്കല്‍ കോളേജാശുപത്രിയില്‍ പ്രവേശിപ്പിച്ചു.കണ്ടാലറിയാവുന്ന നാലു പേര്‍ക്കെതിരെ മര്‍ദ്ദനത്തിന് കേസെടുത്തിട്ടുണ്ടെന്ന് പുന്നപ്ര പോലീസ് പറഞ്ഞു.

